ഈനാശുവായി ലാൽ; ‘സൈലൻസറി’ന്‍റെ ചിത്രീകരണം തുടങ്ങി

ജീവിതത്തിന്‍റെ പരുക്കൻ യാഥാർഥ്യങ്ങളോട് പൊരുതി മുന്നേറുന്ന ‘ഈനാശു’വായി ലാലിനെ അവതരിപ്പിക്കുന്ന പ്രിയനന്ദനന്‍റെ പുതിയ ചിത്രം സൈലൻസറിന്‍റെ ചിത്രീകരണം തൃശൂരിൽ തുടങ്ങി. പ്രശസ്​ത സാഹിത്യകാരൻ വൈശാഖന്‍റെ ‘സൈലൻസർ’ എന്ന ജനപ്രീതിയാർജ്ജിച്ച ചെറുകഥയെ ആധാരമാക്കിയാണ് ഈ സിനിമ. വാർധക്യത്താൽ ഒറ്റപ്പെട്ട് പോയിട്ടും ജീവിത സാഹചര്യങ്ങളോടും പൊരുതി മുന്നേറുന്ന ഈനാശുവിന്‍റെ (ലാൽ) ജീവിതമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.
കരുത്തിന്‍റെയും അതിജീവനത്തിന്‍റെയും പ്രതീകമാണ് ഈനാശു. പ്രായം തളർത്തുന്ന ക്ഷീണവും ജീവിത സാഹചര്യങ്ങളുടെ സമ്മർദവും മൂലം ഏകാകിയായി അലയേണ്ടയാളാണ് പക്ഷേ അയാൾ അതിനൊരുക്കമല്ല. ‘എന്നെ നിങ്ങൾക്ക് വേണമെങ്കിൽ കൊന്നുകളയാം പക്ഷേ തോൽപിക്കാനാവില്ല’ ഈനാശുവിന്‍റെ ജീവിത പ്രഖ്യാപനമാണ് ഈ വാക്യം. നടൻ ലാലിന്‍റെ അഭിനയ ജീവിതത്തിലെ വളരെ വ്യത്യസ്​തമായ കഥാപാത്രമാണിത്.

േത്രസ്യ(മീരാ വാസുദേവ്)യാണ് ഈനാശുവിന്‍റെ ഭാര്യ. മകൻ സണ്ണി (ഇർഷാദ്) ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പഴയ തലമുറയുടെയും പുതിയ തലമുറയുടെയും അഭിരുചികളും പൊരുത്തക്കേടുകളുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. ഈനാശു തന്‍റെ പ്രിയപ്പെട്ട പഴയ മോട്ടോർ സൈക്കിളിൽ ഇപ്പോഴും ചുറുചുറുക്കോടെ പാഞ്ഞ് നടക്കുന്നു. അയാൾക്ക് ചില യാഥാർഥ്യങ്ങളോട് പൊരുത്തപ്പെടാൻ പറ്റുന്നില്ല. എങ്കിലും ജീവിതത്തെ അടുത്തറിയുന്ന പഴയ മനുഷ്യനെന്ന നിലയിൽ അയാൾ പലതിനോടും ചേർന്നു പോകുകയാണ്. മനുഷ്യജീവിതത്തിലെ സംഘർഷങ്ങളും സാമൂഹിക യാഥാർഥ്യങ്ങളുമാണ് ചിത്രം ചർച്ച ചെയ്യുന്നതെങ്കിലും േപ്രക്ഷകരെ രസിപ്പിക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങൾ ഒരുക്കുന്ന സിനിമ കുടുംബ പ്രേക്ഷകർ സ്വീകരിക്കുമെന്ന് സംവിധായകൻ പ്രിയനന്ദനൻ പറഞ്ഞു.

തൃശൂരിന്‍റെ പ്രാദേശിക ഭാഷയും സംസ്​കാരവും ആണ് ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകത. തൃശൂരും പാലക്കാട്ടുമായിട്ടാണ് ചിത്രീകരണം പൂർത്തീകരിക്കുന്നത്. പ്രിയനന്ദനന്‍റെ ‘പാതിരാക്കാല’ത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയ പി.എൻ ഗോപീകൃഷ്ണനാണ് സൈലൻസിന്‍റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിട്ടുള്ളത്. പ്രിയനന്ദനന്‍റെ മകൻ അശ്വഘോഷനാണ് ഈ ചിത്രത്തിന്‍റെ ക്യാമറ. ബെൻസി െപ്രാഡക്ഷൻസിന്‍റെ ബാനറിൽ ബേനസീറാണ് നിർമാണം. ലാലിനെ കൂടാതെ ഇർഷാദ്, രാമു, മീരാ വാസുദേവ്, സ്​നേഹാ ദിവാകരൻ, പാർഥസാരഥി, ജയരാജ് വാര്യർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

കലാസംവിധാനം: ഷെബീറലി, െപ്രാഡക്ഷൻ കൺേട്രാളർ: ഷാജി പട്ടിക്കര, മേയ്ക്കപ്പ്: അമൽ, വസ്​ത്രാലങ്കാരം: രാധാകൃഷ്ണൻ മങ്ങാട്, െപ്രാഡക്ഷൻ എക്സിക്യൂട്ടീവ്: നസീർ കൂത്തുപറമ്പ്, െപ്രാഡക്ഷൻ മാനേജർ: േപ്രംജി പിള്ള, പശ്ചാത്തല സംഗീതം: ബിജിബാൽ, സ്റ്റിൽസ്​: അനിൽ പേരാമ്പ്ര, പി.ആർ.ഒ: പി.ആർ. സുമേരൻ, അസോസിയേറ്റ് ഡയറക്ടർ: സബിൻ കാട്ടുങ്ങൽ, സംവിധാന സഹായികൾ: ബിനോയ് മാത്യു, കൃഷ്ണകുമാർ വാസുദേവൻ, പി. അയ്യപ്പദാസ്​, ജയൻ കടക്കരപ്പള്ളി.

Tags:    
News Summary - Dr. Biju New Film Silencer Shooting Started -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.