കാട്​ പൂക്കുന്ന നേരത്തിന്​ ശേഷം 'ദ ഡയറക്​ടറു'മായി ഡോ.ബിജു

കാട്​ പൂക്കുന്ന നേരത്തിന്​ ശേഷം ദ ഡയറക്​ടർ എന്ന പുതിയ ചിത്രവുമായി ഡോ.ബിജു . സംവിധായകൻ ഫേസ്​ബുക്കിലൂടെയാണ്​ പുതിയ സിനിമയുടെ വിശേഷങ്ങൾ പ​ങ്കുവെച്ചത്​. ഇംഗ്ലീഷ്​ ഭാഷയിലാണ്​ ബിജു പുതിയ സിനിമ അണിയിച്ചൊരുക്കുന്നത്​. സിക്കിമിലായിരിക്കും ഷൂട്ടിങ്ങെന്നും അദ്ദേഹം ഫേസ്​ബുക്കിൽ കുറിച്ചു.

പ്രകാശ്​ ബാരെ ആയിരിക്കും സിനിമയിൽ മുഖ്യ വേഷത്തിൽ എത്തുക. ഉദയ്​ ചന്ദ്ര, നോകാഷ സഹാം, റിതാബഹാരി ചക്രബർത്തി, രവി സിങ്​, ടെൻസിങ്​ ലേപ്​ച, കൃഷ്​ണ ബാലകൃഷ്​ണൻ, മെൽവിൻ വില്യംസ്​ എന്നിവരു​ം സിനിമയിൽ വേഷമിടുന്നുണ്ട്​.

എം.ജെ രാധാകൃഷ്​ണനാവും ചിത്രത്തിനായി കാമറ ചലിപ്പിക്കുക. ഡേവിസ്​ മാനുവലി​​േൻറതാണ്​ എഡിറ്റിങ്​. മാർക്ക്​ ചാനാണ്​ സംഗീതം. ഉഷാദേവിയായിരിക്കും ചിത്രത്തി​​​െൻറ നിർമാണം.
 

Full View
Tags:    
News Summary - dr biju anounce new filim The director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.