ഇർഫാൻ ഖാനൊപ്പം ദുൽഖറി​​െൻറ ബോളിവുഡ്​ ചുവടുവെപ്പ്​

മലയാളവും തമിഴും തെലുങ്കും കടന്ന്​ ബോളിവുഡി​ലേക്ക്​ കുതിക്കാനുള്ള തയാറെടുപ്പിലാണ്​ യുവതാരം ദുൽഖർ സൽമാൻ. പ്രശസ്​ത നടൻ ഇർഫാൻ ഖാനൊപ്പമാണ്​ ദുൽഖറി​​െൻറ ബി.ടൗണിലേക്കുള്ള ചുവടുവെപ്പ്​.

റോണി സ്​ക്രൂവാലയുടെ പുതിയ പ്രൊഡക്ഷൻ കമ്പനിയാണ്​ ചിത്രം നിർമിക്കുന്നത്​.​ 'ഗേൾ ഇൻ ദി സിറ്റി' എന്ന വെബ്​ സിരീസിലൂടെ ശ്രദ്ധേയയായ മിഥില പാക്കറാണ്​ നായിക. സിനിമ, നാടക നടനും തിരക്കഥാകൃത്തുമായ ആകർഷ്​ ഖുറാനയാണ്​ സംവിധാനം.

 ജെമിനി ഗണേശനായി വേഷമിടുന്ന തെലുങ്ക്​ ചിത്രം മഹനദിയുടെ ചിത്രീകരണത്തിലാണ്​ ദുൽഖറിപ്പോൾ. താരത്തി​​െൻറ ആദ്യ തെലുങ്ക്​ ചിത്രമാണ്​ മഹനദി. മലയാളത്തിൽ സോളോ, പറവ എന്നിവയാണ്​ ഉടൻ പുറത്തിറങ്ങാൻ പോകുന്ന ദുൽഖർ ചിത്രങ്ങൾ.

Tags:    
News Summary - DQ into bollywood with Irfan khan-Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.