Posted On
date_range Updated On
date_range കുഞ്ഞിക്കൂനനിൽ നിന്ന് പുറത്താക്കിയത് ദിലീപ് അല്ലെന്ന് ഷാജോൺ
കൊച്ചി: ദിലീപ് തെൻറ സിനിമ അവസരങ്ങള്‍ ഇല്ലാതാക്കിയതെന്ന വാർത്തക്ക് മറുപടിയുമായി നടന്‍ കലാഭവന്‍ ഷാജോണ്‍. കുഞ്ഞിക്കൂനന്‍ എന്ന സിനിമയില്‍ നിന്ന് തന്നെ പുറത്താക്കിയത് ദിലീപല്ലെന്നും അസത്യങ്ങൾ വാർത്തയാക്കരുതെന്നും കലാഭവന്‍ ഷാജോണ്‍ ഫേസ് ബുക്കിലൂടെ പ്രതികരിച്ചു.
കുഞ്ഞിക്കൂനെൻറ സംവിധായകന്‍ ശശി ശങ്കറിനോട് തെൻറ പേര് നിർദേശിച്ചത് ദിലീപാണ്. അഭിനയിക്കാന്‍ താന്‍ പോകുകയും മേക്കപ്പ് ടെസ്റ്റ് നടത്തുകയും ചെയ്തിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ആ വേഷം തനിക്ക് ലഭിച്ചില്ല. അതിനു കാരണം ദിലീപായിരുന്നില്ല. വീണുപോയ ഒരാളിനെ ചവിട്ടാൻ തന്നെ ആയുധമാക്കരുതെന്നും കലാഭവന്‍ ഷാജോണ്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.