Posted On
date_range Updated On
date_range നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി
മലയാളികളുടെ പ്രിയ നടി ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. തിരുവനന്തപുരം സ്വദേശി അരുൺ കുമാർ മണികണ്ഠനാണ് വരൻ. ഞായറാഴ്ച അമേരിക്കയിലെ ഹൂസ്റ്റണിലായിരുന്നു വിവാഹം. അമേരിക്കൻ മലയാളിയായ ഡോ. സുധീറുമായുള്ള വിവാഹ ബന്ധം കഴിഞ്ഞ വർഷം ഒാഗസ്റ്റിൽ വേർപ്പെടുത്തിയിരുന്നു. ഇൗ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഇരുവരും ദിവ്യാ ഉണ്ണിക്കൊപ്പമാണ്.
അമേരിക്കയിലെ ഹുസ്റ്റണിലുള്ള ഗുരുവായൂരപ്പൻ ക്ഷേത്രത്തിലാണ് വിവാഹം നടന്നത്. എഞ്ചിനീയറായ അരുൺ നാല് വർഷമായി ഹൂസ്റ്റണിലാണ് താമസം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പെങ്കടുത്തത്. ഹൂസ്റ്റണിൽ നൃത്ത വിദ്യാലയം നടത്തുകയാണ് ദിവ്യ ഇപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.