Posted On
date_range Updated On
date_range അനസ്തേഷ്യ നൽകിയതിലെ പിഴവല്ല സച്ചിയുടെ മരണകാരണമെന്ന് ഡോക്ടർ
തൃശൂർ: വ്യാഴാഴ്ച അന്തരിച്ച ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മരണത്തിന് കാരണം അനസ്‌തേഷ്യ നൽകിയതിൽ ഉണ്ടായ പിഴവാണെന്നത് കുപ്രചരണമാണെന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടർ പ്രേംകുമാർ. അനസ്‌തേഷ്യ നൽകി ശസ്ത്രക്രിയ നടത്തി 6 മണിക്കൂറിന് ശേഷമാണ് സച്ചിക്ക് ഹൃദയാഘാതം ഉണ്ടായത്. ഇക്കാര്യം സച്ചിയുടെ ബന്ധുക്കൾക്ക് അറിയാം. ഇതിനിടെ ചിലർ നടത്തുന്ന വ്യാജ പ്രചാരണത്തിൽ മനോവിഷമം ഉണ്ടെന്നും ഡോക്ടർ പ്രേംകുമാർ പറഞ്ഞു.
വ്യാഴാഴ്ച രാത്രിയാണ് എഴുത്തുകാരൻ, കവി, നാടക കലാകാരൻ, ചലച്ചിത്ര തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിൽ പ്രശസ്തനായിരുന്ന സച്ചി വിട വാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.