തൃശൂര്‍: താരസംഘടനയായ അമ്മയുടെ വിലക്കിനെ തുടർന്ന് തെൻറ സിനിമയുടെ ചിത്രീകരണം മുടങ്ങിയതിനെക്കുറിച്ച് സംവിധായകൻ പ്രിയനന്ദനൻ.
അറസ്റ്റിലായ ദിലീപിനെ അമ്മയിൽനിന്ന് പുറത്താക്കിയത് പരാമർശിച്ച് സംഘടനയെ വിമർശിച്ചും പരിഹസിച്ചും ഫേസ്ബുക്കിലൂടെയാണ് പ്രിയനന്ദനന് തെൻറ സിനിമ മുടങ്ങിയത് വെളിപ്പെടുത്തിയത്. പൃഥ്വിരാജിനെയും കാവ്യാ മാധവനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചിത്രീകരണം തുടങ്ങിയ ‘അത് മന്ദാരപ്പൂവല്ല’ എം.ടി. വാസുദേവന്‍ നായരുടെ കഥയെ ആധാരമാക്കിയായിരുന്നു. ചിത്രീകരണം തുടങ്ങി അഞ്ചാം ദിവസം മുടങ്ങി. അമ്മ പൃഥ്വിരാജിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് സിനിമ മുടങ്ങിയത്. അതുവരെ സിനിമയുമായി സഹകരിച്ച താരങ്ങളും സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകരും സിനിമയോട് സഹകരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ ചിത്രം ഉപേക്ഷിക്കേണ്ടി വന്നു- പ്രിയനന്ദനന് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.