നിങ്ങളെല്ലാം മലയാളികൾക്ക്​ കൊമേഡിയൻമാരാണ്​; മേനകാ ഗാന്ധിയോട്​ സംവിധായകൻ മിഥുൻ 

കോഴിക്കോട്​: പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ തി​രു​വി​ഴാം​കു​ന്ന്​ അ​മ്പ​ല​പ്പാ​റ​യി​ൽ കാ​ട്ടാ​ന ചെ​രി​ഞ്ഞ സം​ഭ​വ​ത്തി​ൽ വിദ്വേഷ പ്ര​ചാ​ര​ണം ന​ട​ത്തി​യ മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും ബി.​ജെ.​പി എം.​പി​യു​മാ​യ മേ​ന​ക ഗാ​ന്ധി​ക്ക്​ മറുപടിയുമായി പ്രശസ്​ത സംവിധായകൻ മിഥുൻ മാനുവൽ തോമസ്​. അദ്ദേഹത്തി​​​െൻറ ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ രസകരമായ മറുപടി പങ്കുവെച്ചത്​. നിങ്ങളെല്ലാം നമ്മൾ മലയാളികൾക്ക്​ ഏറ്റവും വലിയ കോമാളികളാണ്​.  ഇൗ കഠിനമായ കൊറോണക്കാലത്ത്​ നല്ല ചിരി നമ്മുടെ മനസിന്​ ഉന്മേഷം നൽകും. ഞങ്ങളെ രസിപ്പിച്ചുകൊണ്ടിരിക്കുക. -മിഥുൻ  ഫേസ്​ബുക്കിൽ കുറിച്ചു. 

ഫേസ്​ബുക്ക്​ പോസ്റ്റി​​​െൻറ പൂർണ്ണരൂപം

‘ഞങ്ങള്‍ മലയാളികള്‍ക്ക് നിങ്ങളെല്ലാം ഏറ്റവും വലിയ കോമാളികളാണ്. അതെന്തുകൊണ്ടാണെന്ന് നിങ്ങള്‍ക്ക് ഒരിക്കലും മനസിലാകില്ല എന്നുള്ളതാണ്​ ഏറ്റവും രസകരമായ വസ്തുത. എന്തുകൊണ്ടാണെന്നത്​ ലളിതമായ വാക്കുകളില്‍ പറയുകയാണെങ്കിൽ..., മുതുമുത്തശ്ശന്മാരുടെ കാലം മുതല്‍ക്കേ ഞങ്ങൾ മലയാളികൾ സ്‌കൂള്‍ വിദ്യാഭ്യാസവും, സാക്ഷരതയും വളരെ ഗൗരവത്തിൽ എടുത്തിരുന്നു. എന്നാൽ, ആ സമയത്ത്​ നിങ്ങളുടെ മുന്‍തലമുറക്കാര്‍ വിശ്വാസവഞ്ചനയിലും, വിദ്വേഷത്തിലും പരിശീലനം നേടുന്ന തിരിക്കിലായിരുന്നു. 
അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സാമുദായിക വിദ്വേഷ കാര്‍ഡ് ഇറക്കി കളി തുടരൂ... അതിലൂടെ ഞങ്ങളെ രസിപ്പിക്കുകയും ചെയ്യുക.. കഠിനമായ കൊറോണക്കാലത്ത്​ നല്ല ചിരി മാനസികമായ ഉന്മേഷം നല്‍കും...’ 

Full View
Tags:    
News Summary - director midhun fb post against maneka gandhi-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.