ദിലീപിനായുള്ള വേഷങ്ങൾ മറ്റു താരങ്ങളിലേക്ക്...

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് റിമാൻഡിലായതോടെ സിനിമാ വ്യവസായത്തിന് കോടികളാണ് നഷ്ടമുണ്ടായത്. അണിയറയിൽ റിലീസിങ്ങിനെരുങ്ങിയ രാമലീല, പ്രൊഫസർ ഡിങ്കൻ, കമ്മാര സംഭവം എന്നീ ചിത്രങ്ങൾ പ്രതിസന്ധിയിലകപ്പെട്ടു. എന്നാൽ, ദിലീപിനെ കണ്ട് എഴുതിയ മറ്റു ചിത്രങ്ങളിലേക്ക് മലയാളത്തിലെ രണ്ട് പ്രമുഖ നടൻമാരെയാണ് നിർമാതാക്കളും സംവിധായകരും പരിഗണിക്കുന്നത്. 

മിമിക്രിയിലൂടെ തന്നെ സിനിമയിലേക്കെത്തിയ പ്രമുഖ താരത്തിനാണ് ദിലീപിന്‍റെ വേഷങ്ങൾക്കുള്ള പ്രധാന നറുക്ക് വീണതെന്നാണ് വിവരം. ദിലീപിനെ സിനിമയിലേക്ക് കൊണ്ടുവന്നത് ഇദ്ദേഹമായിരുന്നുവെങ്കിലും പിന്നീട് അവസരങ്ങൾ കുറഞ്ഞു.നിർമാതാവ് കൂടിയായ മറ്റൊരു യുവതാരത്തിനെയും ദിലീപിന്‍റെ വേഷങ്ങൾ തേടിയെത്തിയിട്ടുണ്ട്.

 ജാമ്യം ലഭിക്കാതെ ജയിലിൽ കിടക്കുന്നതും ജനവികാരം ദിലീപിനെതിരായതുമാണ് അണിയറ പ്രവർത്തകരെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്നാണ് സൂചന. 

Tags:    
News Summary - Dileep's role to other actors -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.