ഗിത്താർ വായനയും പാട്ടും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ അഭിനയത്തിലും താൻ അച്ഛനേക്കാൾ ഒട്ടും പിന്നിലല്ലെന്ന് തെൻറ ഡബ്സ്മാഷ് പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ജനപ്രിയ നായകൻ ദിലീപിെൻറ മകൾ മീനാക്ഷി. ദിലീപിെൻറ തകർപ്പൻ കോമഡി ഡയലോഗുകളുടെ ഡബ്സ്മാഷുമായാണ് മീനാക്ഷി ആസ്വാദകരെ കൈയ്യിലെടുത്തത്. താരപുത്രിയുടെ ഡബ്സ്മാഷ് സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
ദിലീപിെൻറ മൈ ബോസ്, കല്യാണരാമൻ, കിംഗ് ലയര്‍ തുടങ്ങിയ ചിത്രങ്ങളിലെ ഡയലോഗുകളോടൊപ്പം ബാംഗ്ലൂര്‍ ഡേയ്സിലെ ദുല്ഖറിെൻറ സൂപ്പര്‍ഹിറ്റ് ഡയലോഗിലൂടെയുമാണ് മീനാക്ഷി കഴിവു തെളിയിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒട്ടും സജീവമല്ലാത്തയാളാണെങ്കിലും താരപുത്രിയെ സംബന്ധിച്ച ഏതു വാർത്തയും ഏറെ താത്പര്യത്തോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്.
സിനിമയിലേക്കുള്ള മീനാക്ഷിയുടെ വരവിനായി ദിലീപ് ഫാൻസ് അടക്കമുള്ള പ്രേക്ഷകർ കാത്തിരിക്കുമ്പോഴും അത്തരം കാര്യങ്ങളൊന്നും ഇൗ മിടുക്കിയുടെ പരിഗണനയിലേ ഇല്ല. പഠനത്തിലാണ് ഇപ്പോഴത്തെ ശ്രദ്ധ. നീറ്റ് എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ് മീനാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.