തൃശൂര്‍: നടിക്കെതിരായ ആക്രമണത്തില്‍ തന്‍െറ പേര് വലിച്ചിഴച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് നടന്‍ ദിലീപ്. കുറ്റക്കാരെ കണ്ടെത്തേണ്ടത് മറ്റാരേക്കാളുമധികം തന്‍െറ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 'തൃശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം' പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍െറ ഇമേജ് തകര്‍ക്കാനുള്ള ശ്രമമായിരുന്നു പിറകില്‍. തന്‍െറ പേര് ചേര്‍ത്തുവന്നത് ഒരു ഇംഗ്ളീഷ് പത്രത്തിലായിരുന്നു. പിന്നീട് മറ്റു മാധ്യമങ്ങളും ഏറ്റുപിടിച്ചു. സത്യമറിയാതെ തന്‍െറ ഇമേജ് തകര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യം. ഇത്രയധികം ശത്രുക്കള്‍ തനിക്ക് ഉണ്ടെന്ന് അറിയുമായിരുന്നില്ല. മാധ്യമങ്ങളല്ല പ്രേക്ഷകരാണ് തന്നെ വളര്‍ത്തിയതും വലുതാക്കിയതും. അതുകൊണ്ട് കുറ്റവാളിയെ കണ്ടെത്തേണ്ടത് തന്‍െറ ആവശ്യമാണെന്നും ദിലീപ് പറഞ്ഞു. സംവിധായകരായ സത്യന്‍ അന്തിക്കാട്, വി.കെ.പ്രേം പ്രകാശ്, നാദിര്‍ഷാ, ഗോപിസുന്ദര്‍, ബിജു തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.