ദിലീപിനെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം  –നിര്‍മാതാക്കള്‍

കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ള ആര്‍ക്കെങ്കിലും ഏതെങ്കിലും താരങ്ങളുമായി ബന്ധമുണ്ടെന്നറിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയഷന്‍. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ അവഹേളിക്കുന്നത് നിര്‍ത്തണമെന്ന് ഇവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

മനപൂര്‍വം ഒരാളെ ലക്ഷ്യംവെച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വെറുതെ ഒരാളെ തേജോവധം ചെയ്യരുതെന്ന് നിര്‍മാതാവ് സുരേഷ്കുമാര്‍ പറഞ്ഞു. അനാവശ്യ ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കും. ഡ്രൈവര്‍മാരെ നിയമിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. നയന്‍താരയുടെ ഡ്രൈവര്‍ക്കെതിരായ ആരോപണം അന്വേഷിക്കുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.  നിര്‍മാതാക്കളായ രഞ്ജിത്ത്, സിയാദ് കോക്കര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.

നടിയെ ഉപദ്രവിച്ച സംഭവം: വനിത  കമീഷന്‍ കേസെടുത്തു
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ വനിത കമീഷന്‍ സ്വമേധയ കേസെടുത്തതായി കമീഷന്‍ അംഗം ഡോ. പ്രമീളാദേവി. അവര്‍ക്ക് എല്ലാ പിന്തുണയും കമീഷന്‍െറ ഭാഗത്തുനിന്ന് ഉണ്ടാകും.പൊലീസ് അന്വേഷണം ശരിയായരീതിയില്‍ പുരോഗമിക്കുന്നതിനാല്‍ ഈ ഘട്ടത്തില്‍ കമീഷന്‍െറ  ഇടപെടല്‍ ആവശ്യമില്ളെന്നും കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തിന് ശേഷം അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ സ്ത്രീ സുരക്ഷ നിയമങ്ങള്‍ ശക്തമായി നടപ്പാക്കണമെന്നും അവര്‍ പറഞ്ഞു. 

Tags:    
News Summary - dileep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.