Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരെ സിദ്ദീഖ് പൊലീസിന് നൽകിയ മൊഴി പുറത്ത്
കൊച്ചി: വാർത്തസമ്മേളനത്തിൽ ദിലീപിനുവേണ്ടി വാദിച്ച സിദ്ദീഖ്, നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പൊലീസിന് നൽകിയ മൊഴി പുറത്ത്. ആക്രമിക്കപ്പെട്ട നടിക്ക് ദിലീപിെൻറ ഇടപെടൽമൂലം സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെട്ടതായി അറിയാമെന്നാണ് സിദ്ദീഖ് പൊലീസിനോട് പറഞ്ഞത്.
ദിലീപിെൻറ ഇടപെടൽ മൂലം നടിക്ക് ഏത് സംവിധായകനാണ് അവസരം നിഷേധിച്ചതെന്ന് വെളിപ്പെടുത്തിയാൽ അന്വേഷിക്കാമെന്നും അതുമിതും പറഞ്ഞ് നടന്നിട്ട് കാര്യമില്ലെന്നുമാണ് സിദ്ദീഖ് തിങ്കളാഴ്ച വാർത്തസമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിച്ചത്.
എന്നാൽ, ദിലീപ് ഇടപെട്ട് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതായി നടി പരാതിപ്പെട്ടിരുെന്നന്നാണ് സിദ്ദീഖ് നൽകിയ മൊഴി. ദിലീപും നടിയും തമ്മിൽ നല്ല ബന്ധത്തിലായിരുന്നില്ല. ഇക്കാര്യത്തെക്കുറിച്ച് താൻ ദിലീപിനോട് ചോദിച്ചു. എന്നാൽ, ഇത് തെൻറ വ്യക്തിപരമായ കാര്യമാണെന്നും ഇടപെടേണ്ടെന്നുമായിരുന്നു മറുപടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.