Posted On
date_range Updated On
date_range ദിലീപ് കെ.ബി. ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി
പത്തനാപുരം: നടന്‍ ദിലീപ്, കെ.ബി. ഗണേഷ്കുമാർ എം.എൽ.എയെ കാണാനായി പത്തനാപുരത്ത് എത്തി. രാത്രി എേട്ടാടെയാണ് ഗണേഷ്കുമാറിെൻറ വസതിയിൽ ദിലീപെത്തിയത്. ഗണേഷ്കുമാറുമായി അരമണിക്കൂറോളം അടച്ചിട്ട മുറിയില്‍ സംസാരിച്ചു. ഗണേഷ് കുമാറിെൻറ ഭാര്യ ബിന്ദു മേനോനും പത്തനാപുരത്തെ വസതിയിലുണ്ടായിരുന്നു. ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ദിലീപ് തയാറായില്ല.
നിയമസഭ തെരഞ്ഞെടുപ്പിെൻറ പ്രചാരണത്തിനുവേണ്ടിയാണ് ദിലീപ് മുമ്പ് ഇവിടെയെത്തിയിരുന്നത്. കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് കൂടിക്കാഴ്ചക്ക് പിന്നിലെന്നും സൂചനയുണ്ട്. ആലുവ സബ് ജയിലിലെത്തി ഗണേഷ്കുമാര്‍ ദിലീപിനെ സന്ദര്‍ശിച്ചിരുന്നു. കൂടിക്കാഴ്ചയെപ്പറ്റി എം.എല്‍.എയും പ്രതികരിക്കാന്‍ തയാറായില്ല. കൂടിക്കാഴ്ചക്ക് ശേഷം ഇരുവരും ആർ. ബാലകൃഷ്ണപിള്ളയെ കാണാന്‍ കൊട്ടാരക്കര കീഴൂട്ട് വീട്ടിലേക്കുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.