Posted On
date_range Updated On
date_range ഫിയോക്കിന്‍റെ തലപ്പത്തേക്കില്ലെന്ന് ദിലീപ്
കൊച്ചി: നിലവില്‍ ഒരു സംഘടനയുടെയും തലപ്പത്തേക്ക് ഇല്ലെന്ന് നടന്‍ ദിലീപ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് നടൻ ഫിയോക്കിന്‍റെ ഭാരവാഹികൾക്ക് ദിലീപ് കത്ത് നൽകി. നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ തിയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ പ്രസിഡന്‍റായി ദിലീപിനെ വീണ്ടും തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ സംഘടനയുടെ തലപ്പത്തേക്ക് വരില്ലെന്ന് ദിലീപ് വ്യക്തമാക്കുകയായിരുന്നു.
സംഘടനയ്ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുത്തതില്‍ നന്ദിയുണ്ടെന്നും പറഞ്ഞാണ് ഫിയോകിന്‍റെ തീരുമാനത്തെ ദിലീപ് നിരസിച്ചത്. നിലവില്‍ ഒരു സംഘടനയിലും പദവി ആഗ്രഹിക്കുന്നില്ലെന്നും ദിലീപ് കത്തില്‍ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.