ആലുവ: നടിയെ ആക്രമിച്ച കേസിെൻറ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ സന്ദർശിക്കാൻ സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ഒഴുക്ക്. ഹൈക്കോടതി വീണ്ടും ജാമ്യം നിഷേധിച്ച ശേഷമാണ് ദിലീപിനെ കാണാൻ കൂടുതൽ പേർ എത്തിത്തുടങ്ങിയത്. ദിലീപിനൊപ്പം തുടക്കം മുതൽ ഉറച്ച് നിന്നവർ മുതൽ അറസ്‌റ്റിനെ തുടർന്ന് അകലം പാലിച്ചവർ വരെ ഇപ്പോൾ അദ്ദേഹത്തെ പിന്തുണക്കുന്നു.
ദിലീപിന് പിന്തുണ അറിയിക്കാനും ആശ്വസിപ്പിക്കാനുമായി ചലച്ചിത്ര പ്രവര്‍ത്തകരിൽ പലരും ആലുവ സബ് ജയിലിലേക്ക് കൂട്ടമായി എത്തുന്ന കാഴ്ചയാണ് സമീപ ദിവസങ്ങളിൽ കണ്ടത്. ദിലീപിനെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കാൻ തുടങ്ങിയപ്പോൾ തിരക്കൊഴിഞ്ഞ സബ് ജയിൽ പരിസരം ഇതോടെ വീണ്ടും സജീവമായി. ഇടത് എം.എല്‍.എ.യും ചലച്ചിത്ര നടനുമായ കെ.ബി. ഗണേഷ് കുമാര്‍, നിര്‍മ്മാതാവും മോഹൻ ലാലിൻറെ സന്തത സഹചാരിയും ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓഫ് കേരള പ്രസിഡൻറുമായ ആൻറണി പെരുമ്പാവൂര്‍ എന്നിവര്‍ ചൊവ്വാഴ്ച ജയിലെയെത്തി. ജയിലിനുള്ളില്‍ അരമണിക്കൂറിലേറെ ദിലീപിനൊപ്പം ഗണേഷ് ചെലവഴിച്ചു. രാവിലെ തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലവും നടന്‍ സുധീറുമാണ് ആദ്യമെത്തിയത്. ദിലീപിൻറെ നിരവധി ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കിയത് ബെന്നി.പി. നായരമ്പലമാണ്. ദിലീപ് ജയിലിലായപ്പോള്‍തന്നെ പിന്തുണയുമായി സുധീര്‍ രംഗത്തുണ്ടായിരുന്നു. ഇവര്‍ക്ക് പിന്നാലെ നിര്‍മ്മാതാവ് എം.എം. ഹംസയും എത്തി.
തിരുവോണ ദിനത്തില്‍ നടന്‍ ജയറാം ജയിലെത്തി ദിലീപിന് ഓണക്കോടി സമ്മാനിച്ചിരുന്നു. ഞായറാഴ്ച സംവിധായകനും നടനുമായ രഞ്ജിത്, നടന്‍മാരായ ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ എന്നിവരും ജയിലെത്തി. ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളിയതിന് പിന്നാലെ സുഹൃത്തും സംവിധാകയനുമായ നാദിര്‍ഷ, ദിലീപിെൻറ ഭാര്യ കാവ്യ മാധവന്‍, മകള്‍ മീനാക്ഷി എന്നിവരും ജയിലിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.