Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: ദൃശ്യങ്ങൾ നൽകണമെന്ന് ആവശ്യവുമായി ദീലിപ് ഹൈകോടതിയിലേക്ക്
കൊച്ചി: നടിയെ അക്രമിച്ച് പകർത്തിയ ദൃശ്യങ്ങളുടെ പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈകോടതിയിലേക്ക്. ദിലീപിെൻറ ആവശ്യം തള്ളിയ അങ്കമാലി മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരെ ഹൈകോടതിയിൽ അടുത്ത ദിവസം ഹരജി നൽകും. ദൃശ്യങ്ങളിലെ സ്ത്രീ ശബ്ദം സംശയാസ്പദമാണെന്നാണ് ദിലീപിെൻറ വാദം.
നേരത്തെ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു. എന്നാൽ, ഇൗ അപേക്ഷയെ പ്രോസിക്യൂക്ഷൻ ശക്തമായി എതിർത്തു. നടിയുടെ ദൃശ്യങ്ങൾ ദിലീപ് കൈമാറരുതെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്. ഇത് അംഗീകരിച്ചാണ് ദൃശ്യങ്ങൾ ദിലീപിന് നൽകരുതെന്ന് കോടതി ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.