ആലുവ: ഏറെ തിരക്കുള്ള ഒാണ ദിനങ്ങൾക്ക് പകരം ജനപ്രിയ നായകനായിരുന്ന ദിലീപിന് ഒാണം ഇക്കുറി ജയിലിൽ. സാധാരണ നിയന്ത്രണങ്ങളിൽ ചില ഇളവുകളുണ്ടാവുമെങ്കിലും ഒാണത്തിെൻറ പേരിൽ പ്രത്യേക ആഘോഷങ്ങളൊന്നുമില്ലാത്തതിനാൽ, സാധാരണ ജയിൽ ദിനങ്ങൾ പോലെ തന്നെയാകും ദിലീപിന് ഒാണനാൾ.
മുൻ വർഷങ്ങളിൽ ഓണാഘോഷങ്ങളിൽ നിറഞ്ഞുനിന്ന നായക നടൻ ആലുവ സബ് ജയിലിൽ വില്ലൻ വേഷത്തിലാണ് ഇത്തവണ ഓണദിനങ്ങൾ ചെലവഴിക്കുന്നത്. ജയിലിൽ ഓണത്തിന് പ്രത്യേക ആഘോഷമൊന്നും പതിവില്ലെന്ന് സബ് ജയിൽ അധികൃതർ പറയുന്നു. ചിലപ്പോൾ ജീവനക്കാർ തീർക്കുന്ന പൂക്കളം മാത്രമാണ് ജയിലിലെ ഒാണം. പിന്നെ ബന്ധുക്കളുടേയോ സുഹൃത്തുക്കളുടേയോ സന്ദർശനവും. ഭക്ഷണവും പതിവ് മെനുവിൽ തന്നെ.
കഴിഞ്ഞ ഓണങ്ങളിൽ പ്രിയ നടൻ ചാനലുകളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു. കുടുംബ പ്രേക്ഷകരുടെ പ്രിയ നടനായിരുന്നതിനാൽ ദിലീപിെൻറ പരിപാടികൾക്കായിരുന്നു കാണികളേറെയും. ഓണത്തിന് അദ്ദേഹത്തിെൻറ തമാശ ചിത്രങ്ങൾ നിറഞ്ഞുനിന്നിരുന്നു. എന്നാൽ, ഈ ഓണ ദിനങ്ങളിൽ നടെൻറ കേസുകളും ജയിൽ വിശേഷങ്ങളുമാണ് ചാനലുകളിൽ. ചില ചാനലുകളിൽ അദ്ദേഹത്തിെൻറ സിനിമകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിപാടികളിൽ മറ്റു നടന്മാർ നിറഞ്ഞുനിൽക്കുമ്പോൾ അതു കാണാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ദിലീപ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.