കൊച്ചി: 140 സിനിമകളിലഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കിയെന്ന് നടൻ ദിലീപ്. സിനിമ രംഗത്തെ പ്രശ്നങ്ങളിൽ ശക്തമായ നിലപാടെടുത്തത് ശത്രുക്കളെ ഉണ്ടാക്കാനിടയാക്കിയിട്ടുണ്ട്. ചില സിനിമ അനുബന്ധ മേഖലകൾ കുത്തകയായി കൈവശം െവച്ചിരുന്നവർ ഗൂഢാലോചന നടത്തിയിട്ടുണ്ട്. ആ മേഖലകളിലേക്കുമുള്ള തെൻറ രംഗപ്രവേശം അവരെ അസ്വസ്ഥരാക്കിയിട്ടുണ്ട്.
തെൻറ നേതൃത്വത്തിൽ പുതിയ സംഘടന വന്നതോടെ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷൻ നേതാവായിരുന്ന ലിബർട്ടി ബഷീർ തന്നെ കുടുക്കാൻ ശക്തമായ നീക്കങ്ങളാണ് നടത്തിയത്. തലശ്ശേരി സ്വദേശിയായ ലിബർട്ടി ബഷീറിന് രാഷ്ട്രീയത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ട്. തന്നെ കുടുക്കാൻ ബഷീർ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചതായും യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിക്കാൻ ശ്രമിച്ച കേസിൽ ഹൈകോടതിയിൽ നൽകിയ ജാമ്യ ഹരജിയിൽ ദിലീപ് കുറ്റപ്പെടുത്തി.
പൾസർ സുനിയെ ഒരിക്കലും കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഈ കേസിൽ ഏഴു പ്രതികൾക്കെതിരെ കുറ്റപത്രം നൽകി മൂന്നു മാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് അറസ്റ്റ് ചെയ്തത്. ഒരു മാസമായി റിമാൻഡിൽ കഴിയുന്നു. നിർണായക തെളിവായ മൊബൈൽ കണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിൽ പോയ ഡ്രൈവർ അപ്പുണ്ണി, പൾസർ സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോ എന്നിവരെ ചോദ്യം ചെയ്യാനായില്ലെന്നുമുള്ള പ്രോസിക്യൂഷെൻറ വാദം കണക്കിലെടുത്താണ് ആദ്യ ജാമ്യ ഹരജി തള്ളിയത്. ഇവരിൽനിന്ന് നിർണായക തെളിവുകൾ കണ്ടെത്താനുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ, ഇതിനുശേഷം അപ്പുണ്ണിയെ പലതവണ ചോദ്യം ചെയ്തു. മൊബൈൽ ഫോൺ നശിപ്പിച്ചുവെന്ന് കണ്ടെത്തി രണ്ട് അഭിഭാഷകരെ കേസിൽ പ്രതിയാക്കി. അവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതിനാൽ, ജാമ്യം നിഷേധിക്കാൻ കാരണമായ സാഹചര്യങ്ങൾ ഇപ്പോൾ നിലനിൽക്കുന്നില്ല.
കേസിൽ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ‘അമ്മ’ ഫെബ്രുവരി 19ന് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കണമെന്ന് മഞ്ജു വാര്യർ പറഞ്ഞു. ഇത് തനിക്കെതിരെയാണെന്ന് മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളും വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. മാസങ്ങളോളം തുടർന്ന കുപ്രചാരണങ്ങളുടെയും ശത്രുക്കളുടെ ഗൂഢാലോചനയുടെയും ഫലമായിട്ടാണ് കേസിൽ അറസ്റ്റ് ചെയ്തത്.
തന്നെ പ്രതിയാക്കണമെന്ന നിർബന്ധബുദ്ധിയോടെ മാധ്യമങ്ങൾ നടത്തിയ കുപ്രചാരണങ്ങളുടെയും ഇതിന് തുടർച്ചയായി പൊലീസ് സ്വീകരിച്ച തെറ്റായ നടപടികളുടെയും ഇരയാണ്. ഒരു തരത്തിലും ഗൂഢാലോചനയുടെ സൂത്രധാരനല്ല താൻ. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്നതുൾപ്പെടെ 50 കോടിയോളം രൂപയുടെ സിനിമ േപ്രാജക്ടുകൾ മുടങ്ങിയിരിക്കുകയാണ്. മേഖലയുമായി ബന്ധപ്പെട്ട ഒേട്ടറെ പേരുടെ ജീവിതമാണ് പ്രതിസന്ധിയിലായിട്ടുള്ളത്. അന്വേഷണവും ഏറക്കുറെ പൂർത്തിയായിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.