ദിലീപിനെ 'അമ്മ ജയിലിൽ സന്ദർശിച്ചു 

ആലുവ : നടിയെ ആക്രമിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ 'അമ്മ സന്ദർശിച്ചു. ജയിലിലായി ഒരു മാസത്തിന്​ ശേഷമാണ്​ 'അമ്മ സരോജം ആദ്യമായി ദിലീപിനെ സന്ദർശിക്കുന്നത്. പത്ത് മിനിറ്റോളമാണ്  ദിലീപി​​​​െൻറ 'അമ്മ ജയിലിൽ ചിലവഴിച്ചു. നിറമിഴികളോടെയാണ് 'അമ്മ ജയിലിൽ നിന്ന് തിരികെ ഇറങ്ങിയത്. 

എന്നാൽ, മാധ്യമപ്രവർത്തകരോട് പ്രതികരിക്കാൻ അവർ തയ്യാറായില്ല. ഇതിനിടയിൽ ദിലീപ് ഹൈക്കോടതിയിൽ വീണ്ടും സമർപ്പിച്ച ജാമ്യ ഹരജി പരിഗണിക്കാൻ ഈ മാസം 18 ലേക്ക് മാറ്റി.

Tags:    
News Summary - Dileep mother visit him on aluva jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.