Posted On
date_range Updated On
date_range അനാഥം ദിലീപിെൻറ സ്വപ്നഭവനം
ആലുവ: നടൻ ദിലീപ് അറസ്റ്റിലായതോടെ ആലുവയിലെ അദ്ദേഹത്തിെൻറ സ്വപ്ന ഭവനം ആളൊഴിഞ്ഞ നിലയിൽ. നടൻ ജയിലിലായതോടെ മാതാവടക്കം ഇവിടെനിന്ന് താമസം മാറി. പറവൂര്‍ കവലയിൽ വി.ഐ.പി നഗറിലുള്ള അനുജന് അനൂപിെൻറ വീട്ടിലാണ് ഇപ്പോള്‍ ഇവരുള്ളത്. മകൾ മീനാക്ഷി ഇടപ്പള്ളിയിലെ ഹോസ്റ്റലിലാണ്. പെരിയാര്‍ തീരത്ത് കൊട്ടാരക്കടവിനോട് ചേര്‍ന്ന് മനോഹരമായ സ്ഥലത്താണ് ദിലീപിന് ഏറെ പ്രിയപ്പെട്ട വീട്. ചെറുപ്പം മുതല്‍ ആഗ്രഹിച്ച സ്ഥലം മോഹവിലയ്ക്ക് സ്വന്തമാക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന പഴയ വീട് അറ്റകുറ്റപ്പണി നടത്തിയും കൂട്ടിേച്ചര്ത്തുമാണ് താമസം ആരംഭിച്ചത്. അന്നുമുതല്‍ ഇവിടെയായിരുന്നു ദിലീപും കുടുംബവും താമസിച്ചിരുന്നത്. ആലുവ മണപ്പുറത്തിന് അഭിമുഖമാണ് വീട്. വീട് പുതുക്കി പണിതുകൊണ്ടിരിക്കുകയായിരുന്നു. വീടും മുറ്റവും വഴിയുമെല്ലാം മോടിയാക്കുന്ന പണികള്‍ പുരോഗമിക്കുകയായിരുന്നു. ഇതിനിടയിലാണ് അറസ്റ്റ്. വീടിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായതിെൻറ പശ്ചാത്തലത്തിലാണിത്. അറസ്റ്റിലായശേഷം ചിലര്‍ പറവൂര്‍ കവലയിലെ വീടിന് മുന്നില്‍ പടക്കം പൊട്ടിച്ചിരുന്നു. ഇൗ വീടിനും പൊലീസ് കാവലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.