Posted On
date_range Updated On
date_range 'ജീവനിൽ പേടിയുള്ള ഒരുത്തനും എെൻറ മുന്നിലേക്ക് കയറി വേരണ്ട' രാമലീല ടീസർ
അരുൺ ഗോപിയുടെ സംവിധാനത്തിൽ ദിലീപ് നായകനാവുന്ന രാമലീലയുടെ ടീസർ പുറത്തിറങ്ങി. പ്രയാഗ മാർട്ടിനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പുലിമുരുകന് ശേഷം ടോമിച്ചൻ മുളകുപാടം നിർമിക്കുന്ന ചിത്രമാണ് രാമലീല. രാമനുണ്ണിയെന്ന രാഷ്ട്രീയക്കാരെൻറ വേഷത്തിലാണ് ദിലീപ് എത്തുന്നത്.
പാലക്കാടാണ് ചിത്രത്തിെൻറ പ്രധാന ലൊക്കേഷൻ. മുകേഷ്, സിദ്ദിഖ്, കലാഭവൻ ഷാജോൺ, വിജയ രാഘവൻ എന്നിവരാണ് മറ്റ് വേഷങ്ങളിലെത്തുന്നത്. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിെൻറ ഗാനങ്ങൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറിെൻറതാണ് ഛായാഗ്രഹണം. കലാസംവിധാനം: സുജിത്ത് രാഘവ്, പ്രൊഡക്ഷൻ കൺട്രോളർ: നോബിൾ ജേക്കബ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.