പൾസർ സുനിയുടെ സഹതടവുകാരൻ ഭീഷണിപ്പെടുത്തിയെന്ന്​ ദിലീപി​െൻറ പരാതി 

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്​ണു ഭീഷണിപ്പെടുത്തിയെന്ന്​ സിനിമ നടൻ ദിലീപും സംവിധായകൻ നാദിർഷയും പൊലീസിൽ​ പരാതി നൽകി. ഡി.ജി.പിക്കാണ്​ പരാതി നൽകിയിരിക്കുന്നത്​. ഇതുസംബന്ധിച്ച ഒാഡിയോ ടേപ്പും പൊലീസിന്​ കൈമാറിയിട്ടുണ്ട്​. ഏപ്രിൽ 20ന്​ നൽകിയ പരാതിയെ കുറിച്ചുള്ള വാർത്ത ഇപ്പോൾ​ പുറത്ത്​ വന്നത്​​.

സംഭവത്തിൽ ദിലീപി​​​​​​െൻറ പേര്​ പറയാൻ നിർബന്ധിക്കുന്നതായി പൾസർ സുനിയുടെ സഹതടവുകാരൻ വിഷ്​ണു  ഫോണിലൂടെ പറഞ്ഞു. സിനിമയിലുള്ള പല പ്രമുഖരുമാണ്​​ ഇതിനായി നിർബന്ധിക്കുന്നത്​​.ദിലീപി​​​​​​െൻറ പേര്​ പറയാതിരിക്കണമെങ്കിൽ പണം നൽകണമെന്ന്​ വിഷ്​ണു ആവശ്യപ്പെട്ടതായും നാദിർഷ പറഞ്ഞു. 
 

Tags:    
News Summary - dileep filled complaint on actress attack case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.