Posted On
date_range Updated On
date_range ആരാധനാലയങ്ങളിൽ നേർച്ചകളുമായി ദിലീപ് എത്തി
ആലുവ : ജയിൽ മോചിതനായി രണ്ടാമത്തെ ദിവസം ദിലീപ് നേർച്ചകളുമായി ആരാധനാലയങ്ങളിലെത്തി. ജയിലിൽ കിടക്കവെ മോചനത്തിനായി പല നേർച്ചകളും നേർന്നിരുന്നു. അതിൻറെ ഭാഗമായി വ്യാഴാഴ്ച രാവിലെ ആദ്യം ആലുവയിലെ പ്രധാന ക്രൈസ്തവ തീർഥാടന കേന്ദ്രമായ എട്ടേക്കർ സെൻറ്.ജൂഡ് പള്ളിയിലാണെത്തിയത്. വ്യാഴാഴ്ചയാണ് ഇവിടെ പ്രധാന ആരാധനകൾ നടക്കുന്നത്.
രാവിലെ 6.45 ന് തന്നെ പള്ളിയിലെത്തിയ ദിലീപ് ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്തു. വഴിപാടുകൾ നടത്തിയ ശേഷം നേർച്ചകഞ്ഞി കുടിച്ചാണ് എട്ടുമണിയോടെ മടങ്ങിയത്. സുഹൃത്തുക്കളായ ജെറോം മൈക്കിൾ, ശരത്ത്, ഏലൂർ ജോർജ്ജ് എന്നിവർക്കൊപ്പമാണ് അദ്ദേഹം പള്ളിയിലെത്തിയത്. ഇതിന് ശേഷം ചില ക്ഷേത്രങ്ങളിൽ കൂടി അദ്ദേഹം സന്ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.