ഡിങ്കന്‍റെ ലൊക്കേഷനിൽ വിവാഹവാർഷിക ആഘോഷവുമായി ദിലീപ്

തായ്‌ലൻഡിലെ ഷൂട്ടിങ് ലൊക്കേഷനിൽ വിവാഹ വാർഷികം ആഘോഷിച്ച് നടൻ ദിലീപ്. പ്രൊഫസർ ഡിങ്കന്‍റെ സെറ്റിൽവെച്ചാണ് ദിലീപ്-കാവ്യ വിവാഹ വാർഷികം ആഘോഷിച്ചത്. 2016 നവംബർ 25നായിരുന്നു ഇരുവരുടെയും വിവാഹം.

പ്രശസ്ത ഛായാഗ്രാഹകനായ രാമചന്ദ്രബാബു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രൊഫസർ ഡിങ്കൻ. റാഫിയാണ് തിരക്കഥ ഒരുക്കുന്നത്. ഡിങ്കന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജനുവരി അഞ്ചുവരെ ദിലീപ് തായ്‌ലൻഡിലായിരിക്കും. ജാപ്പനീസ്, തായ്‍ലൻഡ് സിനിമകളിലെ വിഖ്യാത സ്റ്റണ്ട് മാസ്റ്റർ കേച്ച കംബക്ഡിയാണ് സിനിമയുടെ ഫൈറ്റ് മാസ്റ്റർ.

Tags:    
News Summary - Dileep Celebrates Wedding Anniversary at Film Location-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.