അച്​ഛ​െൻറ ശ്രാദ്ധത്തിന്​ ബലിയിടണം; ദിലീപ്​ വീണ്ടും കോടതിയിൽ

അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്​റ്റിലായ ദിലീപ് വീണ്ടും അങ്കമാലി കോടതിയിൽ അപേക്ഷ നൽകി. അച്​ഛ​​​​​െൻറ ശ്രാദ്ധത്തിന്​ ബലിയിടാൻ അനുവദിക്കണമെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ദിലീപ്​ അപേക്ഷ സമ​ർപ്പിച്ചിരിക്കുന്നത്​. ഇൗ മാസം ആറാം തിയതിയാണ്​ അച്​ഛ​​​​​​െൻറ ശ്രാദ്ധമെന്നാണ്​ ദിലീപ്​ കോടതിയിൽ നൽകിയ അപേക്ഷയിൽ  ചൂണ്ടിക്കാട്ടിയിരിക്കുന്നത്​. ദിലീപി​​​​െൻറ അപേക്ഷ കോടതി ഇന്ന്​ തന്നെ പരിഗണിക്കുമെന്നാണ്​ സൂചന. അതേ സമയം, കേസിൽ നടൻ ദിലീപി​​​​െൻറ റിമാൻഡ്​ ഇൗ മാസം 16 വരെ നീട്ടി

നേരത്തെ  നടൻ ദിലീപ്  ഹൈകോടതിയിൽ​ സമർപ്പിച്ച രണ്ടാം ജാമ്യഹരജിയും തള്ളിയിരുന്നു. ആദ്യ ജാമ്യഹരജി പരിഗണിച്ചപ്പോൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വിലയിരുത്തിയാണ്​ സിംഗിൾ ബെഞ്ച് രണ്ടാം തവണയും​ ഹരജി തള്ളിയത്​. 

നടിയുടെ ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും നശിപ്പി​െച്ചന്ന പ്രതികളായ അഭിഭാഷകരുടെ ​​  മൊഴി വിശ്വസനീയമല്ലെന്നും ഇവ കണ്ടെത്താൻ അന്വേഷണം തുടര​ുകയാണെന്നുമുള്ള പ്രോസിക്യൂഷൻ വാദവും കോടതി  കണക്കിലെടുത്തായിരുന്നു നടപടി. ഇതിന്​ പിന്നാലെയാണ്​ അച്​ഛ​​​​െൻറ ശ്രാദ്ധത്തിൽ പ​െങ്കടുക്കാൻ അനുവദിക്കണമെന്നന്​ ആവശ്യപ്പെട്ട്​ ദിലീപ്​ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്​.

Tags:    
News Summary - Dileep on actress attack-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.