പുതിയ സിനിമകൾ ലഭിക്കുന്നില്ല; പരാതിയുമായി എക്​സിബിറ്റേഴ്​സ്​ ഫെ​ഡറേഷൻ

 

കൊച്ചി: പുതിയ സിനിമകൾ ലഭിക്കുന്നില്ലെന്ന പരാതിയുമായി ഫിലിം എക്​സിബിറ്റേഴ്​സ്​ ഫെഡറേഷൻ മുഖ്യമന്ത്രിയെ സമീപിച്ചു. വ്യാഴാഴ്​ച റിലീസ്​ ചെയ്​ത ജോമോ​െൻറ സുവിശേഷങ്ങൾ എന്ന ചിത്രം ഫെഡറേഷൻ പ്രസിഡൻറ്​ ലിബർട്ടി ബഷീറി​െൻറ ഉടമസ്​ഥതയിലുളളതടക്കം 23 തിയറ്ററുകൾക്ക്​ നൽകിയിരുന്നില്ല. ഇൗ സാഹചര്യത്തിലാണ്​ മുഖ്യമന്ത്രിയെ സമീപിച്ചത്​.

നേരത്തെ സിനിമ സമരത്തിന്​ തുടക്കം കുറിച്ചത്​ എക്​സിബിറ്റേഴ്​സ്​ ഫെഡറേഷനായിരുന്നു.  തിയേറ്ററുകളിൽ നിന്ന്​ ലഭിക്കുന്ന വരുമാനം നിർമാതാക്കളും തിയേറ്റർ ഉടമകളും 50:50 എന്ന അനുപാതത്തിൽ വീതം വെക്കണമെന്ന്​ ആവശ്യപ്പെട്ടായിരുന്നു സമരം. സമരം മൂലം ക്രിസ്​മസിന്​ സിനിമകൾ റിലീസ്​ ചെയ്യാൻ സാധിച്ചിരുന്നുല്ല.
 
ഇതേ തുടർന്ന്​ ദിലീപി​െൻറ നേതൃത്വത്തിൽ ഒരു വിഭാഗം തിയേറ്റർ ഉടമകൾ പുതിയ സംഘടന രൂപീകരിച്ചിരുന്നു. തുടർന്ന്​ എക്​സിബിറ്റേഴസ്​ ഫെഡറേഷൻ സമരം പിൻവലിച്ചു​.

Tags:    
News Summary - did'nt get new filims filim exibit fedaration appoch chief minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.