തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി ധര്‍മജന്‍ ബോള്‍ഗാട്ടി. നാദിർഷാ സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം കട്ടപ്പനയിലെ ഹൃതിക് റോഷെൻറ തമിഴ് റീമേക്കായ ‘അജിത് ഫ്രം അറുപ്പു കോൈട്ട’യിലാണ് ധർമജൻ ആദ്യമായി തമിഴ് പറയുന്നത്. മലയാളത്തിൽ അവതരിപ്പിച്ച നായകെൻറ സുഹൃത്ത് വേഷം തന്നെയായിരിക്കും ധർമജൻ തമിഴിൽ ചെയ്യുക. ചിത്രത്തിലെ രസികനായ ദാസപ്പൻ എന്ന ധർമജെൻറ കഥാപാത്രത്തെ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
തമിഴ് റീമേക്കും സംവിധാനം ചെയ്യുക നാദിർഷാ തന്നെയായിരിക്കും. വിഷ്ണു ഉണ്ണികൃഷ്ണെൻറ കിച്ചു എന്ന നായകവേഷം പുതുമുഖമാവും അവതരിപ്പിക്കുക. അതേ സമയം മലയാളത്തിൽ സിദ്ധിഖ് ചെയ്ത വേഷത്തിൽ തമിഴിലെ മുതിർന്ന ഹാസ്യ നടനായ വിവേകെത്തും. ജനുവരി പകുതിയോടെ ചിത്രത്തിെൻറ ഷൂട്ടിംങ് ആരംഭിക്കും. ചെന്നൈ, പൊള്ളാച്ചി എന്നിവിടങ്ങളിലായിരിക്കും ചി്ത്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.