Posted On
date_range Updated On
date_range ആട് 2ലെ ഡിലീറ്റ് ചെയ്ത രംഗങ്ങൾ പുറത്ത് വിട്ട് അണിയറക്കാർ
തിയറ്ററിൽ സൂപ്പർഹിറ്റായി ഒാടിക്കൊണ്ടിരിക്കുന്ന ജയസൂര്യ ചിത്രം ആട് 2 വിലെ ഡിലീറ്റ് ചെയ്ത രംഗം അണിയറക്കാർ യൂട്യൂബിലൂടെ പുറത്ത് വിട്ടു. ഷാജി പാപ്പൻ എന്ന ജയസൂര്യയുടെ കഥാപാത്രത്തിെൻറ വീട്ടിൽ നടക്കുന്ന ചില രംഗങ്ങളാണ് പ്രേക്ഷകർക്കായി പുറത്ത് വിട്ടിരിക്കുന്നത്.
ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ ആട് 2, മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. കൂടെ ഇറങ്ങിയ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് മാസ്റ്റർ പീസും തിയേറ്ററുകളിൽ പ്രേക്ഷകരെ നിറച്ച് മുന്നേറുന്നുണ്ട്. മായാനദി, വിമാനം തുടങ്ങിയ ചിത്രങ്ങളും മികച്ച അഭിപ്രായം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.