കമ്മാര സംഭവത്തിലെ ദിലീപിന്‍റെ മറ്റൊരു കിടിലൻ ലുക് 

രതീഷ് അമ്പാട്ട്  സംവിധാനം ചെയ്യുന്ന കമ്മാര സംഭവത്തിലെ ദിലീപിന്‍റെ വ്യത്യസ്ത ലുക് പുറത്ത്. മൂന്നുകാലഘട്ടങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന സിനിമയിൽ വൃദ്ധനായ ദിലീപിന്‍റെ ലുക് ആണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരായിരം നുണകളിൽ കോർത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരൻ എന്ന സംഭവം എന്ന അടിക്കുറിപ്പോടെ ദിലീപ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 

മുരളി ഗോപി തിരക്കഥ എഴുതി ഗോകുലം മൂവീസാണ് ചിത്രം നിർമിക്കുന്നത്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. ബോബി സിംഹ, മുരളീഗോപി എന്നിവരും ചിത്രത്തിലുണ്ട്.   കമ്മാരന്‍റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളാണ് സിനിമയുടെ പ്രമേയം.

Full View
Tags:    
News Summary - Defferent look of Dileep in KammaraSambhavam-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.