Posted On
date_range Updated On
date_range ദിലീപിനെതിരെ പത്തുകോടിയുടെ മാനനഷ്ടക്കേസുമായി ലിബര്‍ട്ടി ബഷീര്‍
കൊച്ചി: ദിലീപിനെതിരെ മാനനഷ്ടക്കേസുമായി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്‍റ് ലിബര്‍ട്ടി ബഷീര്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ തെറ്റായ പ്രചരണങ്ങള്‍ നടത്തിയെന്ന് ദിലീപ് പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. ആരോപണങ്ങള്‍ പിന്‍വലിച്ച് ദിലീപ് മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം 10 കോടി നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് ലിബര്‍ട്ടി ബഷീര്‍ ദിലീപിന് വക്കീല്‍ നോട്ടീസ് അയച്ചു. നോട്ടീസ് ലഭിച്ച് 10 ദിവസത്തിനകം ഒരു ദേശീയ മാധ്യമത്തിലൂടെ മാപ്പ് പറയണമെന്നാണ് ആവശ്യം. അല്ലാത്തപക്ഷം മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും നോട്ടീസിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.