Posted On
date_range Updated On
date_range ഞങ്ങക്കും വേണം വാസാപ്പി; ഡാകിനിയുടെ ചിരിപ്പിക്കുന്ന ട്രെയിലർ VIDEO
പുതിയ ചിത്രം ഡാകിനിയിലൂടെ സുഡാനിയിലെ ഉമ്മമാർ വീണ്ടുമെത്തുന്നു. രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിെൻറ ട്രെയിലർ പുറത്തിറങ്ങി. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയരായ സാവിത്രി ശശിധരൻ, സരസ ബാലുശ്ശേരി എന്നിവർക്കൊപ്പം പോളി വത്സനും സേതുലക്ഷ്മിയും പ്രധാനവേഷങ്ങളിലുണ്ട്.
ബി. രാകേഷ്, സന്ദീപ് സേനൻ, അനീഷ് എം. തോമസ് എന്നിവർ ചേർന്നാണ് ഡാകിനി നിർമിക്കുന്നത്. രാഹുൽ രാജാണ് സംഗീതം. ഗോപിസുന്ദർ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നു. അലക്സ് ജെ. പുളിക്കലാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.
ചെമ്പൻ വിനോദ് ജോസ്, സൈജു കുറുപ്പ്, ഇന്ദ്രൻസ്, അലൻസിയർ, അജുവർഗീസ് എന്നിവരും പ്രധാനവേഷങ്ങളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.