Posted On
date_range Updated On
date_range സുഡാനിയിലെ ഉമ്മമാരുടെ ‘ഗെറ്റപ് ചേഞ്ച്’; ഉൗർവശി തിയേറ്റേഴ്സ് അവതരിപ്പിക്കുന്നു- ‘ഡാകിനി’
സൂപ്പർ ഹിറ്റ് ചിത്രമായ സുഡാനി ഫ്രം നൈജീരിയയിലെ ഉമ്മമാരായുള്ള അവിസ്മരണീയ പ്രകടനത്തിന് ശേഷം ശ്രീലത ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവർ അഭിനയിക്കുന്ന പുതിയ ചിത്രം വരുന്നു. 2017ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ‘ഒറ്റമുറി വെളിച്ചം’ എന്ന ചിത്രത്തിെൻറ സംവിധായകൻ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ‘ഡാകിനി’യിലൂടെയാണ് ഇരുവരും മടങ്ങിവരുന്നത്. ചിത്രത്തിെൻറ ഫസ്റ്റ്ലുക് പോസ്റ്റർ പുറത്തുവന്നു.
സേതുലക്ഷ്മി, പോളി വത്സൻ എന്നിവരും പ്രധാന വേഷത്തിലുണ്ട്. സുരാജ് വെഞ്ഞാറമൂട്, ചെമ്പൻ വിനോദ് ജോസ്, അജു വർഗീസ്, അലൻസിയർ, എന്നിവരും ചിത്രത്തിലുണ്ട്. ഉര്‍വശി തീയേറ്റേഴ്‌സും യൂണിവേഴ്‌സല്‍ സിനിമയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഊട്ടിയിലും തിരുവനന്തപുരത്തുമായി ചിത്രീകരിക്കുന്ന ചിത്രം ഫ്രൈഡേ ഫിലിംസ് വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.