ഹരിമുരളീരവം പാടി താനോസ്​, മണവാളനായി ജോക്കർ; വൈറലായി അജ്​മലി​െൻറ കട്​സ്​

അവഞ്ചേഴ്​സി​​െൻറ വില്ലൻ താനോസ്​ ഹരിമുരളീരവം പാടിയാൽ എങ്ങനെയിരിക്കും..? ജാക്വിൻ ഫീനിക്​സിന്​ ഒാസ്​കർ നേടിക്കൊടുത്ത ജോക്കർ മണവാളനായി എത്തിയാൽ എങ്ങനെയുണ്ടായിരിക്കും..? ചിരിപൊട്ടുന്ന ​ഇത്തരം സങ്കൽപ്പങ്ങൾക്ക്​ ജീവൻ പകർന്നിരിക്കുകയാണ്​ അജ്​മൽ സാബുവെന്ന എഡിറ്റർ. നേരത്തെ ട്രംപിനെ കൊണ്ട്​ മലയാളം പാട്ട്​ പാടിച്ച്​ ഹിറ്റാക്കിയ അജ്​മൽ സാബുവി​​െൻറ പുതിയ വിഡിയോകളും തരംഗമാവുകയാണ്​. 

പ്രശസ്​തമായ ഹോളിവുഡ്​ സിനിമകളിലെ രംഗങ്ങളിലേക്ക്​​ മലയാളത്തിലെ കോമഡി സീനുകളിലെ ശബ്​ദം കോർത്തിണക്കി ഒരുക്കിയിരിക്കുന്ന വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയാണ്​. ഹോളിവുഡ്​ സൂപ്പർ ഹീറോകൾ സലീം കുമാർ അനശ്വരമാക്കിയ മണവാള​​െൻറയും മൂക്കില്ലാ രാജ്യത്തിലെ തിലക​േൻറയും ശബ്​ദത്തിൽ സംസാരിക്കു​േമ്പാൾ ഒരുവേള അത്​ യാഥാർഥ്യമാണെന്ന്​ തോന്നിക്കുന്ന വിധത്തിലാണ്​ അജ്​മൽ സാബു എഡിറ്റ്​ ചെയ്​തിരിക്കുന്നത്​.

Full View

കട്​സ്​ ( Cuts.zzz) എന്ന പേരിലുള്ള ഫേസ്​ബുക്ക്​ പേജിലാണ്​ വിഡിയോകൾ പങ്കുവെക്കുന്നത്​. ഇത്തരത്തിൽ എഡിറ്റ്​ ചെയ്​ത നിരവധി വിഡിയോകളാണ്​ അജ്​മലി​​െൻറ പേജിലുള്ളത്​. മലയാള സിനിമയിൽ സ്​പോട്ട്​ എഡിറ്ററായ അജ്​മലി​​െൻറ ക്രിയേറ്റിവിറ്റിക്ക്​ ആയിരക്കണക്കിന്​ ആരാധകരാണുള്ളത്​. 

Full View

 

Full View

 

Full View
Tags:    
News Summary - cuts of ajmal sabu goes viral in social media-technology news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.