പുരസ്കാര നിറവില്‍ സിനിമ ലോകം; കൈയടി നല്‍കി പ്രേക്ഷകര്‍

തിരുവനന്തപുരം: മറ്റ് പുരസ്കാരങ്ങള്‍ നേടിയവര്‍ ഇവര്‍: മികച്ച കാമറമാന്‍ -എം.ജെ. രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം), മികച്ച പശ്ചാത്തല സംഗീതം-വിഷ്ണു വിജയ് (ഗപ്പി), മികച്ച പിന്നണി ഗായകന്‍-സൂരജ് സന്തോഷ് (ഗാനം: തനിയെ മിഴികള്‍, ചിത്രം-ഗപ്പി), മികച്ച പിന്നണി ഗായിക -കെ.എസ്. ചിത്ര (ഗാനം: നടവാതില്‍ തുറന്നില്ല, ചിത്രം-കാംബോജി), മികച്ച ചിത്രസംയോജകന്‍ -ബി. അജിത് കുമാര്‍ (കമ്മട്ടിപ്പാടം), മികച്ച കലാസംവിധായകന്‍ -എ.വി. ഗോകുല്‍ദാസ്, എസ്. നാഗരാജ് (കമ്മട്ടിപ്പാടം), മികച്ച സിങ്ക് മിക്സിങ് -ജയദേവന്‍ ചക്കാടത്ത് (കാട് പൂക്കുന്ന നേരം), മികച്ച ശബ്ദമിശ്രണം -പ്രമോദ് തോമസ് (കാട് പൂക്കുന്ന നേരം), മികച്ച ശബ്ദ ഡിസൈന്‍ -ജയദേവന്‍ (കാട് പൂക്കുന്ന നേരം), മികച്ച കളറിസ്റ്റ്-ഹെന്‍റോയ് മെസിയ (കാട് പൂക്കുന്ന നേരം), മികച്ച മേക്കപ്മാന്‍ -എന്‍.ജി. റോഷന്‍ (നവല്‍ എന്ന ജുവല്‍), മികച്ച വസ്ത്രാലങ്കാരം -സ്റ്റെഫി സേവ്യര്‍ (ഗപ്പി), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (ആണ്‍)-വിജയ് മോഹന്‍ മേനോന്‍ (ഒപ്പം), മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റ് (പെണ്‍)-എം. തങ്കമണി (ഓലപ്പീപ്പി), മികച്ച നൃത്തസംവിധായകന്‍ -വിനീത് (കാംബോജിയിലെ ചെന്തനാര്‍ നേര്‍ മുഖീ), മികച്ച കുട്ടികളുടെ ചിത്രം-കോലുമിഠായി (സംവിധായകന്‍ -യു.എ. അഭിജിത്).അജു കെ. നാരായണന്‍, കെ. ചെറി ജേക്കബ് എന്നിവരുടെ ‘സിനിമ മുതല്‍ സിനിമ വരെ: ചലച്ചിത്ര സാംസ്കാരിക പഠനങ്ങള്‍’ ആണ് മികച്ച ചലച്ചിത്ര ഗ്രന്ഥം. ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം ‘മഹേഷിന്‍െറ പ്രതികാര’മാണ്. ഷാനവാസ് എസ്. ബാവക്കുട്ടിയാണ് മികച്ച നവാഗത സംവിധായന്‍ (കിസ്മത്ത്). ‘ഒറ്റയാള്‍ പാത’യിലെ അഭിനയത്തിന് കെ. കലാധരന് പ്രത്യേക ജൂറി അവാര്‍ഡുണ്ട്. എ. ചന്ദ്രശേഖരന്‍ (ചലച്ചിത്ര ഗ്രന്ഥം-ഹരിത സിനിമ), സുരഭി ലക്ഷ്മി (അഭിനയം, ചിത്രം-മിന്നാമിനുങ്ങ്), ഗിരീഷ് ഗംഗാധരന്‍ (ഛായാഗ്രഹണം, ചിത്രം-ഗപ്പി) എന്നിവരും പ്രത്യേക ജൂറി പരാമര്‍ശം നേടി.

 

Tags:    
News Summary - cinima

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.