Posted On
date_range Updated On
date_range സിനിമ തിയറ്റർ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കണം -എ.െഎ.ടി.യു.സി
കൊച്ചി: സിനിമ തിയറ്റർ ജീവനക്കാരുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന് ഒാൾ കേരള സിനിമ േപ്രാജക്ഷനിസ്റ്റ് യൂനിയൻ (എ.െഎ.ടി.യു.സി) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. 2015 നവംബർ 15ന് മിനിമം വേതനം പുതുക്കേണ്ടതായിരുന്നു. 2010ൽ ഇറക്കിയ മിനിമം വേജസ് ഉത്തരവ് തിയറ്റർ ഉടമകൾ ഹൈകോടതിയിൽ ചോദ്യം ചെയ്ത് സ്റ്റേ വാങ്ങിയത് മൂലമാണ് ഇത് നടക്കാതെപോയത്. എന്നാൽ, പിന്നീട് ഹൈകോടതി തിയറ്റർ ഉടമകളുടെ ഹരജി തള്ളുകയായിരുന്നുവെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.