രണത്തിന്​ നെഗറ്റീറ്​ റിവ്യൂ:​ ഫേസ്​ബുക്ക്​ ഗ്രൂപ്പ്​​ പൂട്ടിച്ചെന്ന്​ ആരോപണം

പൃഥ്വിരാജ്​ നായകനായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന നിർമൽ സഹദേവ്​ ചിത്രം രണത്തിന്​ മോശം റിവ്യൂ പോസ്റ്റ്​ ചെയ്​തതി​​​െൻറ പേരിൽ ഒരു ലക്ഷത്തിലധികം മെമ്പർമാരുള്ള സിനിമാഗ്രൂപ്പ്​ പൂട്ടിച്ചതായി ആരോപണം. കഴിഞ്ഞ വ്യാഴാഴ്​ച രാത്രി മുതലാണ്​ ഗ്രൂപ്പ്​ കാണാതായത്​. ചിത്രത്തെ കുറിച്ച്​ ഗ്രൂപ്പിലെ അംഗങ്ങൾ അവരുടെ വ്യക്​തിപരമായ അഭിപ്രായങ്ങൾ പങ്കുവെച്ചതിനാണ്​ അണിയറക്കാർ​ ഗ്രൂപ്പ്​ റിപ്പോർട്ട്​ ചെയ്​ത്​ പൂട്ടിച്ചതെന്ന്​ അഡ്​മിൻ മുഹമ്മദ്​ നിസാർ ഫേസ്​ബുക്കിൽ കുറിച്ചു.

രണത്തെ കുറിച്ചുള്ള പോസ്റ്റുകൾ എല്ലാം താനെ നീക്കം ചെയ്യപ്പെടുകയും വൈകാതെ ഗ്രൂപ്പ്​ തന്നെ ഇല്ലാതാവുകയും ചെയ്​തതായി നിസാർ പ്രതികരിച്ചു. സിനിമകളെ കുറിച്ച്​ മനഃപൂർവ്വമായി നല്ലതോ മോശമോ പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾക്ക്​ ഗ്രൂപ്പിൽ ഇടം നൽകാറില്ല. വർഷങ്ങളോളം അധ്വാനിച്ചാണ്​ ഇത്രയും അംഗങ്ങളുള്ള ഗ്രൂപ്പ്​ ഉണ്ടാക്കിയെടുത്തതെന്നും ഇത്തരം സംഭവങ്ങൾ മലയാള സിനിമയുടെ ദയനീയ അവസ്ഥയാണ്​ കാണിച്ചു തരുന്നതെന്നും അഡ്​മിൻ പറഞ്ഞു.

മുമ്പ്​ മഞ്​ജു വാര്യർ നായികയായ ‘മോഹൻലാൽ എന്ന ചിത്രത്തിന്​ നെഗറ്റീവ്​ റിവ്യൂ പ്രസിദ്ധീകരിച്ച​ പോസ്റ്റുകളും മറ്റും ഫേസ്​ബുക്കിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരുന്നു. പൃഥ്വിരാജി​​​െൻറ തന്നെ മൈ സ്​റ്റോറി എന്ന ചിത്രത്തിനെ കുറിച്ചുള്ള പോസ്റ്റുകളും സമാന രീതിയിൽ റിപ്പോർട്ട്​ ചെയ്​ത്​ നീക്കം ചെയ്യപ്പെട്ടിരുന്നു.

Full View
Tags:    
News Summary - cinema group in facebook accused of posting negative review of ranam reported and closed-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.