‘കോപ്പിയടിച്ച്‌ ഇപ്പോ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ മാഷേ’-  ലിജോയോട്​ ഒമാനിലെ മലയാളി സംവിധായിക

മസ്കത്ത്: ‘കോപ്പിയടിച്ച്‌ കോപ്പിയടിച്ച്​ ഇപ്പോ പാവത്തുങ്ങടെ നെഞ്ചത്തേക്കായോ മാഷേ’- പ്രമുഖ സംവിധായകൻ ലിജോ ജോസ്​ പല്ലിശ്ശേരിയോട്​ ഒമാനിൽ നിന്നുള്ള മലയാളി സംവിധായിക സുധ രാധികയുടെ ചോദ്യമാണിത്​.

കഴിഞ്ഞ ദിവസം ട്രെയിലർ പുറത്തിറങ്ങിയ ലിേജായുടെ ‘ചുരുളി’ സിനിമയുടെ േപരിന് അവകാശവാദവുമായിട്ടാണ്​ സുധ രാധിക എത്തിയിരിക്കുന്നത്​. താൻ സംവിധാനം ചെയ്യാനാരിക്കുന്ന സിനിമയുടെ പേരാണിതെന്ന്​ അവകാശപ്പെട്ട്​ ഫേസ്​ബുക്കിൽ രംഗത്തെത്തിയ സുധ, ലിജോയുടെ സിനിമകൾ കോപ്പിയടിയാണെന്നും കേരള ഫിലിം ചേംബർ ഓഫ്​ കൊമേഴ്​സ്​ മലയാള സിനിമ മാഫിയയുടെ അടുത്ത സഹോദരസ്​ഥാപനമാണെന്നും ആരോപിക്കുന്നു.

കഴിഞ്ഞ വർഷം കെ.എസ്​.എഫ്​.ഡി.സിയിൽ ‘ചുരുളി’ എന്ന പേരിൽ സിനിമയുടെ സ്ക്രിപ്റ്റ് രജിസ്​റ്റർ ചെയ്തിരുന്നു. അതേ പേരിൽ തന്നെ​ ലിജോ സിനിമ നിർമിക്കുന്നതെങ്ങിനെയെന്ന്​ സുധ ചോദിക്കുന്നു. കെ.എസ്​.എഫ്​.ഡി.സിയിൽ രജിസ്​റ്റർ ചെയ്ത പേരിൽ മറ്റൊരാൾ സിനിമയുണ്ടാക്കുന്നത് കുറ്റകരമാണെന്നും ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും സുധ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. 

‘ലിേജാ ജോസി​​െൻറ ചുരുളിയുടെ കഥ എന്താണെന്ന് അറിയില്ല. ഏതായാലും എ​​​െൻറ സിനിമയുടെ പേര് ആദ്യം രജിസ്​റ്റർ ചെയ്തതിനാൽ ലിേജാ സിനിമയുടെ പേര് മാറ്റുന്നതാണ് മര്യാദ’ -സുധ പ്രതികരിച്ചു. ആദിവാസികളുടെ കഥ പറയുന്നതാണ് ത​​​െൻറ സിനിമ. ലിജോയുടെ സിനിമക്ക് ഇൗ കഥയുമായി ബന്ധമുണ്ടോ എന്നറിയില്ല. അട​ുത്ത മാസം വളരെ ചെറിയ ബജറ്റിൽ സിനിമ സാക്ഷാത്​കരിക്കാനുള്ള തയാറെടുപ്പിനിടെയാണ്​ എട്ടി​​​െൻറ പണി കിട്ടിയത്​.

അന്താരാഷ്​ട്ര ഭീമനായ ലിജോ ജോസ്‌ പല്ലിശ്ശേരിയും ‘ചുരുളി’ അനൗൺസ്‌ ചെയ്തിരിക്കുന്നു. ലോകത്തുള്ള എന്തും കോപ്പിയടിക്കാനും സകല മേളകളിലും വിലകൂടിയ ക്യുറേറ്റേഴ്സ്‌ ഘോരഘോരം മാർക്കറ്റ്‌ ചെയ്യാനും കൂടെയുള്ള, IFFIയും IFFKയും അടക്കി വാഴുന്ന ലിജോയോട്‌ ഒരു പടം നേരാം വണ്ണം ചെയ്യാൻ നിർമാതാവോ അണിയറക്കാരോ ഇല്ലാത്ത ഈ പാവം എങ്ങനെ പറയും ‘ചുരുളി’ എ​​​െൻറ മാനസ പുത്രിയാണെന്ന്​ എന്നും സുധ ചോദിക്കുന്നു. 
മലയാള സിനിമ കോപ്പിയടി സിനിമകളായി തരംതാഴുകയാണ്. ലിജോയുടെ തന്നെ പല സിനിമകളും ഇതിന് ഉദാഹരണമാണ്. ‘ആമേൻ’ എന്ന സിനിമ ‘ഗുഫ്ക’ എന്ന സെർബിയൻ സിനിമയുടെ കോപ്പിയടിയാണ്.

Full View

ബെർലിൻ ഫിലിം ഫെസ്​റ്റിവലിൽ മികച്ച സിനിമക്കുള്ള അംഗീകാരം േനടിയ സിനിമയാണ് ‘ഗുഫ്ക’. ‘ഗുഫ്​ക’യുടെ പല സീനുകളും അതേപോെല പകർത്തിവെച്ചിട്ടുണ്ടെന്നും സുധ പറയുന്നു. ലിജോയുടെ ‘ഇൗശോ മറിയം ഒൗസേപ്’  എന്ന സിനിമയും കോപ്പിയടിയാണെന്ന് സുധ ആരോപിക്കുന്നു. പുറത്തിറങ്ങാത്ത ‘ശവം’ എന്ന മലയാള സിനിമയുടെ പുതിയ രൂപമാണിത്​. ’ശവ’ത്തി​​െൻറ സ്ക്രിപ്റ്റ് കണ്ടിട്ടുണ്ടെന്നും സുധ പറഞ്ഞു. ‘ജെല്ലിക്കെട്ട്’ ആക​െട്ട ‘സിറ്റി ഒാഫ് ഗോഡ്’ എന്ന ഹൃസ്വ ചിത്രത്തി​​െൻറ ആശയമാണ്. 

കെ.എസ്​.എഫ്​.ഡി.സി സിനിമാ രംഗത്ത് സ്വാധീനമുളളവർക്കായി പ്രവർത്തിക്കുന്ന സംഘടനയാണ്. ഫിലിം ഫെസ്​റ്റിവലുകളും ആളുകളെ പ്രീണിപ്പിക്കാനുള്ളതാണ്. സ്വാധീനമുള്ളവരുടെ സിനിമകളാണ് ഇതിൽ പ്രദർശിപ്പിക്കപ്പെടുന്നത്. ജൂറികൾ നിർമാതാക്കളെ പ്രീണിപ്പിക്കുന്ന നയമാണ് സ്വീകരിക്കുന്നത്. കെ.എസ്​.എഫ്​.ഡി.സിയുടെ നയങ്ങൾ പലതും അഴിമതി നിറഞ്ഞതാണ്. വനിതാ സംവിധായകരെ പിന്തുണക്കുമെന്നും സഹായിക്കുെമന്നും പ്രഖ്യാപിച്ചിട്ടും ആരെയും സഹായിച്ചിട്ടില്ല.  മലയാള സിനിമ അടക്കി വാഴുന്നത് ഇത്തരം ആളുകളാണെന്നും സുധ ആരോപിക്കുന്നു.

Latest Video:

Full View

Tags:    
News Summary - 'Churuli' title of Lijo is mine: Sudha Radhiuka -Movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.