ദംഗൽ തിയേറ്ററുകളിൽ; മലയാളചിത്രങ്ങൾ എത്തിയില്ല

തിയേറ്ററുടമകളും നിര്‍മ്മാതക്കളും വിതരണക്കാരും തമ്മിലെ തര്‍ക്കത്തെ തുടര്‍ന്ന് സിനിമകളുടെ റിലീസ് പ്രതിസന്ധിയിലായതോടെ ഇന്ന് റിലീസ് ചെയ്യാനിരുന്ന മലയാള ചിത്രങ്ങൾ തിയേറ്ററുകളിലെത്തില്ല. അതേസമയം, ആമിർ ഖാൻ ചിത്രം ദംഗൽ കേരളത്തിലെത്തി.

'ജോമോന്റെ സുവിശേഷങ്ങള്‍', 'മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍', 'ഫുക്രി', 'ഇസ്ര' എന്നീ ചിത്രങ്ങളുടെ റിലീസാണ് മുടങ്ങിയത്. തിയേറ്റര്‍ വിഹിതത്തിന്‍റെ 50 ശതമാനം ലഭിക്കണമെന്ന് തിയേറ്റര്‍ ഉടമകള്‍ ആവശ്യപ്പെട്ടതോടെയാണ് ക്രിസ്മസിന് ചിത്രങ്ങള്‍ റിലീസ് ചെയ്യേണ്ടെന്ന് സിനിമ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. തിയേറ്ററുകളിലുള്ള കട്ടപ്പനയിലെ ഋത്വിക് റോഷന്‍, പുലിമുരുകന്‍, ഒരേ മുഖം എന്നീ സിനിമകള്‍ പിന്‍വലിക്കുമെന്ന് നേരത്തെ തിയേറ്ററുടമകൾ പറഞ്ഞിരുന്നുവെങ്കിലും പിന്നീട്തീരുമാനത്തിൽ നിന്ന് പിൻമാറി.

 

Tags:    
News Summary - christmas release kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.