????????? ?????? ??????

തെയ്യംകഥകളുടെ നാട്ടിൽ നിന്ന് ‘പാതി’ പറയുന്നത്

മുഖ്യധാരാ സിനിമക്കും സമാന്തര സിനിമക്കും ഇടയിൽ വേറിട്ട വഴിയിൽ സഞ്ചരിക്കുന്ന ചില സിനിമകൾ കൂടിച്ചേർന്നാണ് കഴിഞ്ഞ കുറച്ചു കാലങ്ങളായി നവ മലയാള സിനിമയെ പുനർനിർവചിച്ചുകൊണ്ടിരിക്കുന്നത്. രാഷ്ട്രീയ ബോധവും ബോധ്യവുമുള്ള യുവ ചലച്ചിത്ര പ്രവർത്തകർ സഞ്ചരിക്കുന്ന ഈ നവീനമാറ്റത്തിെൻറ നിരയിേലക്ക് ചുവടുറപ്പിക്കുകയാണ് ‘പാതി’ എന്ന കന്നിച്ചിത്രത്തിലൂടെ ചന്ദ്രൻ നരിക്കോട്. ഉപ്പും കയ്പും നിറഞ്ഞ ജീവിതത്തോടുള്ള മധുര പ്രതികാരമാണ് യുവ സിനിമസംവിധായകൻ ചന്ദ്രൻ നരിക്കോടിന് ഈ സിനിമ.

അഥവാ ജീവെൻറ ഓരോ മിടിപ്പിലും സിനിമ സ്വപ്നംകണ്ടവെൻറ ജീവിത സാക്ഷാത്കാരം. സാക്ഷര കേരളത്തിൽ എവിടെയും ചർച്ചചെയ്യപ്പെടാതെ പോകുന്ന ഭ്രൂണഹത്യ എന്ന വിഷയത്തെ സിനിമ എന്ന ജനപ്രിയ കാൻവാസിൽ പകർത്തുകയാണ് പാതി എന്ന  അഭ്രസാക്ഷാത്കാരത്തിലൂടെ ചന്ദ്രൻ നരിക്കോടും കൂട്ടരും. അതിന് പശ്ചാത്തലമാകുന്നതാകട്ടെ, കണ്ണൂരിെൻറ കനലാടികളും. തളിപ്പറമ്പ് സ്വദേശിയും സുഹൃത്തുമായ വിജേഷ് വിശ്വത്തിെൻറ തിരക്കഥക്ക് ദൃശ്യഭാഷ്യം ചമക്കുകയാണ് തെൻറ ആദ്യ സിനിമ സംരംഭത്തിലൂടെ ചന്ദ്രൻ.

‘പാതി’യുടെ പോസ്റ്റർ
 


പാതി എന്ന ചിത്രം മുന്നോട്ടുവെക്കുന്ന ചോദ്യങ്ങൾ നിരവധിയാണ്. നമ്മുടെ ചുറ്റുപാടിൽ നടക്കുന്ന ഭ്രൂണഹത്യ എന്ന അറുകൊ
ലയെക്കുറിച്ചാണ് ചിത്രം പ്രധാനമായും സംവദിക്കുന്നത്. ഭ്രൂണഹത്യക്ക് ശ്രമിച്ചിട്ടും കുട്ടി മരിച്ചില്ലെങ്കിൽ പിന്നീട് അവർ എങ്ങനെ  ജീവിക്കുന്നു എന്ന പച്ച യാഥാർഥ്യത്തിലേക്കുള്ള അന്വേഷണമാണ് പാതിയിലൂടെ സംവിധായകൻ പറയുന്നത്. തെയ്യം കെട്ടുന്ന അഥവാ തെയ്യത്തിന് മുഖമെഴുതുന്ന മലയ സമുദായം മുമ്പ് നടത്തിവന്നിരുന്ന നാട്ടുവൈദ്യവും സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. മലബാറിലെ തെയ്യങ്ങളുടെയും തെയ്യക്കഥകളുടെയും പശ്ചാത്തലത്തിൽ  തകർന്നടിയുന്ന സ്വപ്നങ്ങളെക്കുറിച്ച് പാതി പറയുമ്പോൾ പ്രധാന കഥാപാത്രങ്ങളായി  ഇന്ദ്രൻസും ജോയ് മാത്യുവും കലാഭവൻ ഷാജോണും രംഗത്തെത്തുന്നു.

കമ്മാരൻ എന്ന നാട്ടുവൈദ്യെൻറ ജീവിതപരിസരങ്ങളിലൂടെയാണ് പാതിയുടെ സഞ്ചാരം. കോലത്തുനാട്ടിലെ തെയ്യംകഥകൾക്ക് ദൈവിക പരിവേഷങ്ങൾക്കപ്പുറം ചില നാട്ടുയാഥാർഥ്യങ്ങൾ കൂടി തുറന്നുപറയാനുണ്ട് എന്നതാണ് ഈ ചലച്ചിത്രത്തെ നാം ഇതുവരെ കണ്ട തെയ്യംസിനിമകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. മുഖ്യധാരാ നായകന്മാരെ മാറ്റിനിർത്തി കഥാപാത്രത്തിന് അനുയോജ്യമായ നടന്മാരെ തന്നെ തെരഞ്ഞെടുക്കാനുള്ള ധൈര്യം സംവിധായകൻ കാണിച്ചിട്ടുണ്ട്. സിനിമയോട് തന്നാലാവുംവിധം നീതിപുലർത്താൻ കഴിഞ്ഞെന്ന് വിശ്വസിക്കുന്നതായി ചന്ദ്രൻ പറയുന്നു. നാടക-ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച അനുഭവങ്ങളുടെ ആർജവം  ആദ്യ സിനിമക്ക് മുതൽക്കൂട്ടായെത്തുമ്പോൾ, തീർച്ചയായും തെൻറ നിലപാടുകളും രാഷ്ട്രീയവും പാതിയിൽ കാണാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ചന്ദ്രൻ നരിക്കോട്
 


ഒരു വ്യവസായം എന്നതിനപ്പുറം സിനിമക്ക് ചില ധാർമികതകളുണ്ടെന്ന് വിശ്വസിക്കുന്നുണ്ട് അദ്ദേഹം. മുഖ്യധാരാ സിനിമകളെപ്പോ
ലെ മാർക്കറ്റ് ചെയ്യുക, ഒരുപാട് പണമുണ്ടാക്കുക എന്നതിനപ്പുറം ഒരു കലാകാരൻ എന്ന നിലയിൽ തെൻറ സാമൂഹിക പ്രതിബദ്ധത തെളിയിക്കുന്ന ചിത്രംകൂടിയാകും പാതി എന്ന് അവകാശപ്പെടുന്നുണ്ട് ഈ യുവസംവിധായകൻ. ഇൻററാക്ടർ ഫിലിം അക്കാദമിയുടെ ബാനറിൽ ഗോപകുമാർ കുഞ്ഞിവീട്ടിൽ നിർമിച്ച പാതി ഏപ്രിൽ പകുതിയോടെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിക്കാനാണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ചിത്രത്തിെൻറ കാമറ കൈകാര്യം ചെയ്തത് സജിൻ കളത്തിലാണ്. മേക്കപ് പട്ടണം റഷീദും കലാസംവിധാനം അജയ് മാങ്ങാടും സംഗീതം രമേശ് നാരായണനും നിർവഹിക്കുന്നു.l

Tags:    
News Summary - Chandran Narikkodu malayalam film pathi indrans, joy mathew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.