Posted On
date_range Updated On
date_range മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയിലറെത്തി VIDEO
മലയാളികളുടെ പ്രിയ നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ജീവിത കഥയുമായി സംവിധായകൻ വിനയനെത്തുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിെൻറ ട്രെയിലർ റിലീസ് ചെയ്തു. രാജാമണിയാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തുന്നത്.
വിനയനും ഉമ്മർ മുഹമ്മദും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ബിജിബാലാണ് സംഗീതം. പ്രകാശ് കുട്ടി ഛായാഗ്രഹണവും അഭിലാഷ് വിശ്വനാഥ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ജോജു ജോർജ്, കൊച്ചു പ്രേമൻ, ഹണിറോസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.