എസ്.എൻ സ്വാമിയുടെ തിരക്കഥയിൽ മമ്മൂട്ടി നായകനായി എത്തിയ സി.ബി.ഐ സീരീസിലെ സിനിമകൾ മലയാളികൾ എന്നും നെഞ്ചേറ്റിയ വയായിരുന്നു. പശ്ചാത്തല സംഗീതത്തിെൻറ അകമ്പടിയോടെ പിറകിൽ കൈകെട്ടി മമ്മൂട്ടിയുടെ സേതുരാമയ്യർ നടന്നുവരുന്ന ത് പ്രേക്ഷകർക്ക് ആവേശമായിരുന്നു.
സി.ബി.ഐ 5 എന്ന് താൽക്കാലികമായി പേരിട്ട ചിത്രത്തിെൻറ ഏറ്റവും പുതിയ ഭാഗത്തിെൻറ പ്രീ-പ്രൊഡക്ഷൻ ജോലികൾ തകൃതിയായി തുടരുന്നുണ്ടെന്ന സൂചന നൽകി അണിയറക്കാരുടെ ഗ്രൂപ്പ്ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. എസ്.എൻ സ്വാമിയും കെ. മധുവും കൂടെ മറ്റ് ചിലരും നിൽക്കുന്ന ചിത്രം ചർച്ചയായിരിക്കുകയാണ്.
മമ്മൂട്ടിയുടെ സേതുരാമയ്യർ ഒരു വരവ് കൂടി വരുേമ്പാൾ തിരിച്ചുകൊണ്ടുവരുന്നത് പഴയ പ്രതാപം ഒട്ടുചോരാതെ എസ്.എൻ സ്വാമിയും കെ. മധുവും തന്നെ. നിർമാതാവായി സ്വർഗ ചിത്ര അപ്പച്ചനും ചേരുേമ്പാൾ പഴയ കൂട്ടുകെട്ടിെൻറ ഹിറ്റ് ഫോർമുല തുടരുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രേമികൾ. ഒരു സിബിഐ ഡയറിക്കുറിപ്പിൽ തുടങ്ങി, ജാഗ്രത, സേതുരാമയ്യർ സി.ബി.ഐ, നേരറിയാൻ സി.ബി.ഐ എന്നിവയാണ് നൽവർ സംഘത്തിെൻറ സി.ബി.ഐ ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.