വിജയരാഘവൻ മരിച്ചെന്ന് പ്രചരിപ്പിച്ചവർക്കെതിരെ നടപടി

കോട്ടയം: ചലച്ചിത്ര നടൻ വിജയരാഘവൻ മരിച്ചെന്ന് വ്യാജ വാർത്ത പ്രചരിച്ച സംഭവത്തിൽ സൈബർ സെൽ നടപടി എടുക്കും. വിജയരാഘവൻ നേരിട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി എടുക്കുമെന്ന് ഡി.ജി.പി ടി.പി. സെൻകുമാർ അറിയിച്ചത്. വ്യാജവാർത്ത മറ്റുള്ളവരുമായി ഷെയർ ചെയ്ത എല്ലാവരുടെയും മേൽ സൈബർ സെൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.പി അറിയിച്ചു.

വിജയരാഘവന്‍റെ ഫോട്ടോ പതിച്ച ആംബുലൻസിന്‍റെ ചിത്രം സഹിതമാണ് സോഷ്യൽ മീഡിയ വഴി വ്യാജ മരണ വാർത്ത പ്രചരിച്ചത്. എന്നാൽ രാമലീല എന്ന ചലച്ചിത്രത്തിന്‍റെ ചിത്രീകരണത്തിനിടെ പകർത്തിയ ഫോട്ടോയാണിതെന്ന് വ്യക്തമാക്കി വിജയരാഘവൻ തന്നെ രംഗത്തെത്തി. വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് മുതലാണ് വിജയരാഘവന്‍ അന്തരിച്ചു എന്ന വ്യാജവാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്. വിജയരാഘവന്‍റെ ഫോട്ടോ വെച്ചിട്ടുള്ള ആംബുലന്‍സിന്‍റെ ചിത്രം സഹിതമായിരുന്നു വാർത്ത. വിജയ രാഘവന്‍ അഭിനയിക്കുന്ന 'രാമലീല' എന്ന ചിത്രത്തില്‍ വിജയരാഘവന്‍റെ കഥാപാത്രം മരിക്കുന്നതും മൃതദേഹം ആംബുലന്‍സില്‍ കൊണ്ടുപോകുന്ന രംഗങ്ങളുമുണ്ട്. ഈ ചിത്രമെടുത്താണ് വിജയരാഘവൻ മരിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചത്.
 

Tags:    
News Summary - Case Register Against Those who Campaigned Vijayaraghavans death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.