Posted On
date_range Updated On
date_range നടിയുടെ പേര് വെളിപ്പെടുത്തിയതിന് നടൻ അജുവഗീസിനെതിരെ കേസ്
കളമശ്ശേരി: പീഡനത്തിനിരയായ പ്രമുഖ നടിയുടെ പേര് ഫെയ്സ്ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയെന്ന പരാതിയിൽ യുവനടൻ അജു വർഗീസിെനതിരെ കേസെടുത്തു. കളമശ്ശേരി സ്വദേശി ജി. ഗിരീഷ് ബാബു ഡി.ജി.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. യുവനടൻ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് നടിയുടെ പേര് പരാമർശിച്ചത്.
നടനെ കുറ്റപ്പെടുത്തുന്ന നടിക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും ഫെയ്സ്ബുക്ക് പേജിലൂടെ ആഹ്വാനം ചെയ്തതായും പരാതിയിൽ പറയുന്നു. നടിയുടെ പേര് ചാനൽ ചർച്ചയിലൂടെ പരാമർശിെച്ചന്ന ഗിരീഷിെൻറ മറ്റൊരു പരാതിയിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമിക്കെതിരെയും കഴിഞ്ഞദിവസം കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.