കൊച്ചി: തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന യുവനടിയുടെ പരാതിയിൽ സംവിധായകൻ ജീൻപോൾ ലാൽ, നടൻ ശ്രീനാഥ് ഭാസി എന്നിവരടക്കം നാലുപേർക്കെതിരെ കേസെടുത്തു. സിനിമയിൽ അഭിനയിച്ചതിന് പ്രതിഫലം നൽകാതെ വഞ്ചിച്ചെന്നും അത് ആവശ്യപ്പെട്ടപ്പോൾ ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും നടി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. അനൂപ്, അനിരുദ്ധ് എന്നിവരാണ് ആരോപണവിധേയരായ മറ്റു രണ്ടുേപർ. വഞ്ചനക്കുറ്റം, സ്ത്രീകളോട് അപമര്യാദയായി പെരുമാറൽ എന്നിവക്കാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
2016ൽ ‘ഹണീ ബീ 2’ സിനിമയിയുടെ ചിത്രീകരണത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. പനങ്ങാെട്ട സ്വകാര്യ ഹോട്ടലിലായിരുന്നു ചിത്രീകരണം. പ്രശ്നങ്ങളെ തുടർന്ന് സിനിമയിൽനിന്ന് നടിയെ പിന്നീട് ഒഴിവാക്കിയിരുന്നു. തിങ്കളാഴ്ചയാണ് നടി സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. സംഭവം നടന്നത് പനങ്ങാട് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറി. നടനും സംവിധായകനുമായ ലാലിെൻറ മകനാണ് ജിൻപോൾ. പുതുതലമുറ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി.
ഇൻഫോപാർക് സി.ഐ രാധാമണിയുടെ നേതൃത്വത്തിൽ നടിയുടെ മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളിൽ ആരോപണവിധേയെര ചോദ്യംെചയ്യും. ‘ഹണീ ബീ 2’ സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ച മറ്റുചിലരെ കൂടി ചോദ്യംചെയ്തേക്കും. ഇൗ സിനിമയിൽ അഭിനയിക്കുന്നതിനിടെയാണ് കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചത്. സിനിമയുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ സാമൂഹികമാധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായതിനുപിന്നാലെയാണ് പുതിയ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.