Posted On
date_range Updated On
date_range തോറ്റവരാണ് എന്നും ചരിത്രമുണ്ടാക്കിയത്; മമ്മുട്ടിയുടെ കിടിലൻ ഡയലോഗുമായി ക്യാപ്റ്റൻ ടീസർ
വി.പി സത്യെൻറ ജീവിതത്തെ ആസ്പദമാക്കി പ്രജീഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രം ക്യാപ്റ്റൻ നാളെ തിയേറ്ററുകളിലെത്തുന്നു. ജയസൂര്യക്കൊപ്പം മമ്മുട്ടി കൂടിയെത്തുന്ന ചിത്രത്തിെൻറ സർപ്രൈസ് ടീസർ പുറത്തിറക്കിയാണ് സിനിമയുടെ വരവിനെ അണിയറ പ്രവർത്തകർ ആഘോഷമാക്കുന്നത്. ക്യാപ്റ്റനിൽ അതിഥി വേഷത്തിലാവും മെഗാസ്റ്റാർ മമ്മുട്ടിയെത്തുക.
ഗുഡ്വിൽ എൻറർടെയിൻമെൻറിെൻറ ബാനറിൽ ടി.എൽ ജോർജാണ് ക്യാപ്റ്റൻ നിർമ്മിക്കുന്നത്. അനു സിതാരയാണ് ചിത്രത്തിലെ നായിക. ദീപക്, രഞ്ജി പണിക്കർ, സിദ്ധിഖ്, നിർമൽ പാലാഴി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഇവർക്കൊപ്പം നൂറോളം ഫുട്ബാൾ താരങ്ങളും ക്യാപ്റ്റിൽ വേഷമിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.