കെയർ ഒാഫ് സൈറ ബാനു -ടീസർ 

മഞ്ജു വാര്യരും അമലയും പ്രധാന വേഷത്തിലെത്തുന്ന 'കെയർ ഒാഫ്  സൈറാബാനു' എന്ന ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. എന്റെ സൂര്യപുത്രി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന അമല 25 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷമാണ് മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. റോഷൻ ആൻഡ്രൂസിന്റെ സഹസംവിധായകനായ സോണി ആന്റണി സെബാസ്റ്റ്യൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

Full View

പോസ്റ്റ് വുമൺ സൈറാ ബാനുവായി മഞ്ജു വാര്യരും അഡ്വക്കേറ്റ് ആനി ജോൺ തറവാടിയായി അമലയും അഭിനയിക്കുന്നു. കിസ്മത്തിലൂടെ ശ്രദ്ധേയനായ ഷൈൻ നിഗം ജോഷ്വാ പീറ്ററായും ചിത്രത്തിലുണ്ട്. ഗണേഷ് കുമാർ, ജഗദീഷ്, ജോയ് മാത്യു, പി. ബാലചന്ദ്രൻ, ഇന്ദ്രൻസ്, തിരക്കഥാകൃത്ത് ജോൺ പോൾ, സുനിൽ സുഖദ, രാഘവൻ, കൊച്ചുപ്രേമൻ, സുജിത് ശങ്കർ, അമിത് ചക്കാലയ്ക്കൽ, സോഹൻ സീനുലാൽ, വെട്ടുക്കിളി പ്രകാശ്, വിനോദ് കെടാമംഗലം, ബിജു സോപാനം, നിരഞ്ജന, കാഞ്ചന, മാസ്റ്റർ അമാൻ, മാസ്റ്റർ വൈഷ്ണവ്, ബേബി ഹൃദ്യാ ശ്യാം എന്നിവരാണു മറ്റു താരങ്ങൾ.

ഇറോസ് ഇന്റർനാഷണൽ, മാക്യുട്രോ പിക്ചേഴ്സ് എന്നിവർ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ ആർ.ജെ. ഷാൻ എഴുതുന്നു. ബിപിൻ ചന്ദ്രനാണു സംഭാഷണം എഴുതുന്നത്. ബി.കെ. ഹരിനാരായണൻ, ജിലു ജോസഫ് എന്നിവരുടെ വരികൾക്ക് മെജോ ജോസഫ് സംഗീതം പകരുന്നു

Tags:    
News Summary - C/O Saira Banu (Malayalam) Exclusive Teaser Manju Warrier & Amala Akineni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.