Posted On
date_range Updated On
date_range കലിപ്പ് ലുക്കിൽ ആസിഫ് അലി; ബിടെക്കിെൻറ ടീസർ
കാറ്റിന് ശേഷം യുവ നടൻ ആസിഫ് അലി നായകനാകുന്ന ബിടെകിെൻറ ടീസർ അണിയറക്കാർ പുറത്ത് വിട്ടു. മൃദുൽ നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കലിപ്പ് ലുക്കിലാണ് ആസിഫ് അലിയെത്തുന്നത്. സൈജു കുറുപ്പ്, അനൂപ് മേനോൻ, ശ്രീനാഥ് ഭാസി, അജു വർഗീസ്, അലൻസിയർ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായികയായി എത്തുന്നത്.
മാഖ്ട്രോ പിക്ചേർസാണ് നിർമാണം. ടേക് ഒാഫിെൻറ സംവിധായകൻ മഹേഷ് നാരായണൻ ആണ് എഡിറ്റിങ് നിർവഹിക്കുന്നത്. രാഹുൽ രാജ് സംഗീതവും മനോജ് കുമാർ ഖേട്ടായ് ഛായാഗ്രഹണവും നിർവഹിക്കുന്നു. മെയ് മാസം ചിത്രം തിയറ്ററുകളിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.