Posted On
date_range Updated On
date_range ബോട്ടിൽ ലോക്ഡൗൺ; കോമഡി ഷോർട്ട് ഫിലിമുമായി നടൻ ദിവ്യദർശൻ
യുവ നടൻ ദിവ്യദർശൻ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഹൃസ്വചിത്രം ബോട്ടിൽ ലോക്ഡൗൺ യൂട്യൂബിൽ റിലീസായി. ലോക്ഡൗൺ പ്രമേയമാക്കിയുള്ള ഹാസ്യ ചിത്രത്തിൽ ജെയ്‌സ് ജോസാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിജയകുമാരി ഒ. മാധവൻ, ശ്രീജിത്ത് രവി, റേയ്ജൻ രാജൻ, ദിവ്യദർശൻ എന്നിവരെ കൂടാതെ ചില പുതുമുഖങ്ങളും അഭിനയിച്ചിരിക്കുന്നു.
ബോജ രാജ്, അശ്വതി ദർശൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദിവ്യദർശൻ ഒരുക്കിയ കഥക്ക് സന്ധ്യ രാജേന്ദ്രൻ തിരക്കഥ എഴുതിയിരിക്കുന്നു. മ്യൂസിക്-ജമിനി ഉണ്ണികൃഷ്ണൻ, ഛായാഗ്രഹണം സുധീപ് ഐവിഷൻ, എഡിറ്റർ റിയാസ്, കളറിംഗ്-കലൈ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.