തമിഴ് നാട് ബി.ജെ.പി നിർവാഹക സമിതിയിൽ ഗൗതമിയും നമിതയും

ചെന്നൈ: സിനിമാരംഗത്തുള്ളവർക്ക് പ്രാമുഖ്യം നൽകി തമിഴ്‌നാട് ബി.ജെ.പി നിർവാഹക സമിതിയിൽ അഴിച്ചുപണി. നടിമാരായ നമിതയെയും ഗൗതമിയെയും കുട്ടി പത്മിനിയേയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. വിവാദത്തിലകപ്പെട്ട് പുറത്തുനിൽക്കുകയായിരുന്ന നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. മധുവന്തി അരുണിനെ ദേശീയ നിർവാഹക സമിതി അംഗമാക്കി. നടനും നാടക പ്രവർത്തകനുമായ എസ്.വി ശേഖറാണ് പുതിയ ഖജാൻജി.

കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യിൽ ചേർന്നത്. സ്ഥാന ലബ്ധിയിൽ സന്തോഷമുണ്ടെന്ന് നമിത പ്രതികരിച്ചു. ഗൗതമി ഇതുവരെ അഭിപ്രായമൊന്നും രേഖപ്പെടുത്തിയിട്ടില്ല. നമിതക്കൊപ്പം പാർട്ടിയിൽ ചേർന്ന നടൻ രാധാരവിക്ക്‌ സ്ഥാനമൊന്നും നല്‍കിയിട്ടില്ല. നയന്‍താരയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാധാരവിയെ ഡി.എം.കെ പുറത്താക്കിയത്. 

10 വൈസ് പ്രസിഡന്‍റുമാര്‍, 4 ജനറൽ സെക്രട്ടറിമാർ, 9 സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം. കെ.ടി. രാഘവൻ, ജി.കെ. സെൽവകുമാർ, കരു നാഗരാജൻ, ആർ ശ്രീനിവാസൻ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. നയിനർ നാഗേന്ദ്രന് വൈസ് പ്രസിഡന്‍റ് സ്ഥാനമാണ് നല്‍കിയത്.

Latest Video:

Full View
Tags:    
News Summary - BJP elevates Namitha, Gautami-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.